Latest NewsKeralaNews

ആളില്ലാത്ത വീട്ടില്‍ യുവതിയുടെ മൃതദേഹം, കൊലപാതകമെന്ന് സംശയം: യുവതിയെ കൊന്ന് സുഹൃത്ത് ജീവനൊടുക്കിയതെന്ന് നിഗമനം

കണ്ണൂര്‍: കണ്ണൂര്‍ പയ്യന്നൂരില്‍ ആളൊഴിഞ്ഞ വീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. ഇന്നലെയാണ് കണ്ണൂര്‍ പയ്യന്നൂരിലെ ആളൊഴിഞ്ഞ വീട്ടില്‍ മാതമംഗലം കോയിപ്ര സ്വദേശി അനില എന്ന യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നാലെ അനിലയുടെ സുഹൃത്ത് സുദര്‍ശന്‍ പ്രസാദിനെയും മരിച്ച നിലയില്‍ കണ്ടെത്തി. യുവതിയുടെ മരണം കൊലപാതകമെന്ന നിഗമനത്തിലാണ് പൊലീസ്. ഇവരുടെ കഴുത്തില്‍ ഷാള്‍ മുറുക്കിയ പാട് കണ്ടെത്തിയിട്ടുണ്ട്. അനിലയെ കൊന്ന് സുഹൃത്ത് ജീവനൊടുക്കിയതാകാമെന്നാണ് പൊലീസിന്റെ നഗമനം.

Read Also: പാലക്കാട് സ്ത്രീക്ക് നേരെ ആസിഡ് ആക്രമണം, ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ: ആക്രമിച്ചത് മുൻ ഭർത്താവ് കാജാ ഹുസൈൻ

അനിലയുടെ മൃതദേഹം കണ്ടെത്തിയ വീട് ബെറ്റി എന്നയാളുടേതാണ്. ബെറ്റിയുടെ കുടുംബം വിനോദയാത്രക്ക് പോയതിനാല്‍ വീട് നോക്കാന്‍ ഏല്‍പിച്ചിരുന്നത് സുദര്‍ശന്‍ പ്രസാദിനെയായിരുന്നു. മരിച്ച അനില എങ്ങനെയാണ് ബെറ്റിയുടെ വീട്ടിലെത്തിയതെന്നതിലും അവ്യക്തത നിലനില്‍ക്കുന്നുണ്ട്. യുവതിയുടെ മൃതദേഹം കണ്ടെത്തിയ കോയിപ്രയും യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ മാതമംഗലവും തമ്മില്‍ 22 കിലോമീറ്റര്‍ ദൂരമുണ്ട്. ഈ സാഹചര്യത്തിലാണ് പൊലീസ് പുതിയ നിഗമനത്തിലെത്തിയിരിക്കുന്നത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button