Latest NewsKeralaNews

യുവാവിനെ ഹോക്കി സ്റ്റിക്ക് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി: സംഭവം തൃശൂരില്‍

തൃശൂര്‍: കോടന്നൂരില്‍ യുവാവിനെ ഹോക്കി സ്റ്റിക്ക് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. വെങ്ങിണിശ്ശേരി ശിവപുരം കോളനിയില്‍ കാരാട്ട് പറമ്പ് വീട്ടില്‍ സുരേഷിന്റെ മകന്‍ മനു (27) ആണ് കൊല്ലപ്പെട്ടത്. കോടന്നൂര്‍ പെട്രോള്‍ പമ്പിന് സമീപം റോഡില്‍ വെച്ചാണ് സംഭവം. മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെയാണ് മൃതദേഹം കണ്ടത്. നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്.

Read Also: ‘കെ മുരളീധരനോട് ഇനി എന്നെ പറ്റി ഒന്നും ചോദിക്കരുത്, 20 കൊല്ലമായി ഈ മാനസിക പീഡനം തുടങ്ങിയിട്ട്’: പത്മജ വേണുഗോപാൽ

ഇന്നലെ രാത്രി പതിനൊന്നരയോടെ സമീപത്തെ ബാറില്‍ വെച്ച് മനുവും മൂന്ന് സുഹൃത്തുക്കളും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നു. ശേഷം നടന്ന വാക്കേറ്റമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഹോക്കി സ്റ്റിക്ക് കൊണ്ട് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക വിവരം. സംഭവ ശേഷം 3 പേരും രക്ഷപ്പെടുകയായിരുന്നു. വെങ്ങിണിശ്ശേരി സ്വദേശികളായ മണികണ്ഠന്‍, പ്രണവ്, ആഷിക് എന്നിവരാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക വിവരം. ചേര്‍പ്പ് പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button