കൊച്ചി : കെ എസ് ആർ ടി സി ഡ്രൈവർ യദുവിന്റെ വിഷയത്തില്‍ ട്രോള്‍ ഫേസ്ബുക്ക് പോസ്റ്റുമായി പി വി അൻവർ എം എല്‍ എ. മേയർ അല്ലാതെ മറ്റൊരു സ്ത്രീപരാതിയുമായി എത്തിയപ്പോള്‍ അതിനെ കുറിച്ച് ആരും എന്നോട് ചോദിക്കാൻ പാടില്ല എന്നും മാനസികമായി ബുദ്ധിമുട്ടിക്കരുതെന്നു യദു പറഞ്ഞത്തിനെതിരെയാണ് പി വി അൻവറിന്റെ പോസ്റ്റ്.
മേയർക്കെതിരെ കണ്ട ചാനലുകള്‍ക്കെല്ലാം മണിക്കൂറുകളോളം ബൈറ്റും ഇന്റർവ്യൂ കൊടുക്കാമെന്നും അപ്പോ വാവയ്ക്ക് ഒരു മാനസിക പ്രശ്നവുമില്ല എന്നും പി വി അൻവർ പറഞ്ഞു.
പി വി അൻവറിന്റെ പോസ്റ്റ്
മേയർക്കെതിരെ കണ്ടചാനലുകള്‍ക്കെല്ലാം മണിക്കൂറുകളോളംബൈറ്റ് കൊടുക്കാം.മേയർക്കെതിരെകണ്ട ചാനലുകളിലെല്ലാം പോയിരുന്ന്മണിക്കൂറുകളോളം ഇന്റർവ്യൂ കൊടുക്കാം.
അപ്പോ വാവയ്ക്ക് ഒരു പ്രശ്നവുമില്ല.ഇറിറ്റേഷനുമില്ല.ഒരു മാനസിക പ്രശ്നവുമില്ല.
മേയർ അല്ലാതെ മറ്റൊരു സ്ത്രീപരാതിയുമായി എത്തിയപ്പോള്‍“അതിനെ കുറിച്ച് ആരും എന്നോട്‌ചോദിക്കാൻ പാടില്ല, ഇറിറ്റേറ്റ്‌ചെയ്യരുത്, മാനസികമായിബുദ്ധിമുട്ടിക്കരുത്.”
നീ കൊള്ളാല്ലോടാ യദു വാവേ.!!
അങ്ങനിപ്പോ നീ പോകണ്ട..
Leave a Comment