ആലപ്പുഴ: പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ തോട്ടപ്പുളി ഒറ്റപ്പന പുതുവല്‍ കാര്‍ത്തികേയന്റെ മകന് ശ്യാം ഘോഷിനെയാണ് രാവിലെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആലപ്പുഴ എആര്‍ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനാണ് ശ്യാം ഘോഷ്. ജോലിയില്‍ ലീവെടുത്ത് ഇരിക്കുകയായിരുന്നു.
രണ്ടു വര്‍ഷം മുന്‍പാണ് ശ്യാം ഘോഷ് സര്‍വീസില്‍ പ്രവേശിച്ചത്. വിവാഹ ബന്ധം വേര്‍പെടുത്തിയ ശ്യാംഘോഷ് കുറേ നാളായി നീണ്ട അവധിയിലായിരുന്നു. പുറത്തേക്ക് ഒന്നും പോകാറില്ലെന്ന് വീട്ടുകാര്‍ പറയുന്നു. രാത്രി ഭക്ഷണം കഴിച്ചതിന് ശേഷം മുറിയില്‍ പോയതായിരുന്നു ശ്യാം ഘോഷ്. രാവിലെ മുറി തുറക്കുന്നില്ലായിരുന്നു. അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. പിന്നാലെ വാതില്‍ തള്ളി തുറന്ന് എത്തിയപ്പോഴാണ് ശ്യാം ഘോഷിനെ തൂങ്ങിയ നിലയില്‍ കണ്ടത്. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments