തൃശൂര്‍: ആദായനികുതി വകുപ്പ് നടപടികള്‍ നിയമപരമായി നേരിടുമെന്ന് സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റി. തെറ്റുപറ്റിയത് ബാങ്കിനാണെന്നും ബാങ്ക് ഓഫ് ഇന്ത്യ പാന്‍ നമ്പര്‍ തെറ്റായ രേഖപ്പെടുത്തിയെന്നും ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ്. തെറ്റ് സമ്മതിച്ച് ബാങ്ക് പാര്‍ട്ടിക്ക് കത്ത് നല്‍കിയെന്ന് അദ്ദേഹം പറഞ്ഞു. ഒരു കോടി രൂപയുമായി ബാങ്കിലെത്തിയത് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞിട്ടാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
Read Also: സല്‍മാന്‍ ഖാന്റെ വീട്ടിലേക്ക് വെടിവെച്ച സംഭവം: പ്രതികളിലൊരാള്‍ കസ്റ്റഡിയില്‍ ആത്മഹത്യ ചെയ്തു
കേന്ദ്ര അധികാരം ഉപയോഗിച്ച് പാര്‍ട്ടിയെ വേട്ടയാടുകയാണെന്ന് എംഎം വര്‍ഗീസ് വിമര്‍ശിച്ചു. പാര്‍ട്ടിയുടേത് നിയമപരമായ ഇടപാടാണെന്നും പുകമറ സൃഷ്ടിച്ച് തെറ്റിദ്ധാരണയുണ്ടാക്കിയെന്ന് അദ്ദേഹം പറയുന്നു. പാര്‍ട്ടിയുടെ ആവശ്യത്തിനായാണ് പണം പിന്‍വലിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. നിയമാനുസൃതമായി നടത്തിയ ഇടപാടിലൂടെ പിന്‍വലിച്ച തുക ചിലവഴിക്കുന്നത് തടയാനുള്ള അധികാരം ആദായനികുതിയ്ക്ക് ഇല്ലെന്നും എം.എം വര്‍ഗീസ് ചൂണ്ടിക്കാട്ടി.
Post Your Comments