ചെന്നൈ: കരിങ്കല്‍ ക്വാറിയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 4 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. 8 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തമിഴ്‌നാട്ടിലാണ് സംഭവം. വിരുദുനഗര്‍ ജില്ലയിലെ കരിയപെട്ടിയിലാണ് അപകടം. വെടിമരുന്ന് സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് സ്‌ഫോടനം ഉണ്ടായത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
Read Also: സ്‌കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി: കുട്ടികളെ ഒഴിപ്പിച്ചു
സ്‌ഫോടനത്തെ തുടര്‍ന്ന് ഗോഡൗണിനു സമീപം നിര്‍ത്തിയിട്ടിരുന്ന രണ്ട് ലോറികള്‍ കത്തിനശിച്ചു. സമീപത്തെ ഇരുപതോളം വീടുകള്‍ക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. അപകടത്തിനു പിന്നാലെ പ്രദേശവാസികള്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ക്വാറിക്ക് ലൈസന്‍സ് ഉണ്ടായിരുന്നെന്നും എന്നാല്‍ അനുവദനീയം ആയതിലും കൂടുതല്‍ അളവില്‍ സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിച്ചിരുന്നോ എന്ന് സംശയിക്കുന്നതായും ജില്ലാ കളക്ടര്‍ പറഞ്ഞു.
Post Your Comments