KeralaLatest News

ഭർത്താവിന്റെ വീട്ടിലേക്കെന്നു പറഞ്ഞു പോയ യുവതിയെയും കുഞ്ഞിനേയും പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

തൃശ്ശൂർ: ഭർത്താവിന്റെ വീട്ടിലേക്കെന്ന് പറഞ്ഞിറങ്ങിയ അമ്മയും മകളും പുഴയിൽ മരിച്ച നിലയിൽ. അന്തിക്കാട് കല്ലിടവഴി സ്വദേശി ചോണാട്ടിൽ അഖിലിൻറെ ഭാര്യയും മണലൂർ ആനക്കാട് സ്വദേശിനി കുന്നത്തുള്ളി വീട്ടിൽ കൃഷ്ണപ്രിയ (24), മകൾ പൂജിത (ഒന്നര) എന്നിവരെയാണ് പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ ഐ.ഡി. കാർഡ് പോലീസിനു ലഭിച്ചു.

ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെ ആണ് കൃഷ്ണപ്രിയ മകളുമായി ഭർതൃഗൃഹത്തിലേയ്ക്ക് ഇറങ്ങിയത്. ഇരുവരെയും കാണാതായതോടെ യുവതിയുടെ ഭർത്താവ് അന്തിക്കാട് കല്ലിടവഴി സ്വദേശി അഖിൽ പോലീസിൽ പരാതി നൽകിയിരുന്നു.കാഞ്ഞാണിയിൽ മെഡിക്കൽ ഷോപ്പിലെ ജീവനക്കാരിയാണ് യുവതി. രാത്രിയായിട്ടും ഇവരെ കാണാതെ വന്നതോടെയാണ് ഭർത്താവ് അന്തിക്കാട് പോലീസിൽ പരാതി നൽകിയത്.

തുടർന്ന് ഇന്ന് പുലർച്ചയോടെ നടക്കാനിറങ്ങിയവരാണ് അമ്മയുടെയും കുഞ്ഞിൻ്റെയും മൃതദേഹം കണ്ടെത്തിയത്. പുഴയിൽ കമിഴ്ന്ന നിലയിലാണ് മൃതദേഹം കണ്ടത്. ഇതിന് സമീപത്തു നിന്ന് ലഭിച്ച ബാഗിൽ നിന്ന് യുവതിയുടെ ഐഡി കാർഡ് ലഭിച്ചു. അന്തിക്കാട് എസ് ഐ പ്രവീണിൻ്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഫയർഫോഴ്സ് എത്തിയാൽ മൃതദേഹം കരക്ക് കയറ്റാനുള്ള നടപടികൾ ആരംഭിക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button