തിരുവനന്തപുരം: ഉഷ്ണ തരംഗത്തിന്റെ പശ്ചാത്തലത്തില്‍ മെയ് 2 വരെ പാലക്കാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ ജില്ലാ കലക്ടർക്ക് നിർദ്ദേശം നല്‍കി കേരള ദുരന്ത നിവാരണ അതോറിറ്റി. അഡീഷണല്‍ ക്ലാസുകള്‍ പാടില്ല. കോളജുകളിലും ക്ലാസുകള്‍ പാടില്ല. സമ്മർ ക്യാമ്ബുകളും നിർത്തിവെക്കണമെന്നാണ് നിർദേശം.
പ്രൊഫഷണല്‍ കോളജുകള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ ജില്ലാ കലക്ടർ ഡോ എസ്.ചിത്ര ഉത്തരവിട്ടു. ഉഷ്ണതരംഗ സാധ്യത നിലനില്‍ക്കുന്നതിനാല്‍ പാലക്കാട് ജില്ലയില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മെയ് മൂന്നുവരെ പാലക്കാട് ജില്ലയില്‍ താപനില 41 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ജില്ലയൊട്ടാകെ തണ്ണീർ പന്തലുകള്‍ ഒരുക്കണമെന്നും പകല്‍ 11 മുതല്‍ മൂന്ന് വരെ എല്ലാ പുറംവിനോദങ്ങളും ഒഴിവാക്കണമെന്നും നിർദ്ദേശം നല്‍കിയിട്ടുണ്ട്.
read also: അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്? പത്മജ
തൊഴിലാളികളുടെ ജോലി സമയക്രമീകരണം നീട്ടി
ഉഷ്ണ തരംഗ സാധ്യത നിലനില്‍ക്കുകയും പകല്‍ താപനില ക്രമാതീതമായി ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ വെയിലത്ത് ജോലിചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയക്രമീകരണം മെയ് 15 വരെ നീട്ടിയതായി തൊഴില്‍ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഉച്ചക്ക് 12 മുതല്‍ വെകിട്ട് മൂന്നുവരെ തൊഴിലാളികള്‍ വെയിലത്ത് പണിയെടുക്കുന്നത് കണ്ടെത്തിയാല്‍ തൊഴിലുടമക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
Post Your Comments