ഡല്‍ഹി: തിരക്കേറിയ റോഡില്‍ ഗതാഗത തടസം സൃഷ്ടിച്ച് ഇന്‍സ്റ്റഗ്രാം റീല്‍ ചിത്രീകരിച്ച് യുവാവ്. സംഭവത്തില്‍ 26കാരനായ ഡല്‍ഹി സ്വദേശി വിപിന്‍കുമാർ അറസ്റ്റിൽ.
തലസ്ഥാന നഗരത്തിലെ തിരക്കേറിയ ജിടി കര്‍ണാല്‍ റോഡി കസേരയിൽ ഇരുന്നു ഗതാഗത തടസം സൃഷ്ടിച്ചായിരുന്നു യുവാവ് റീല്‍ ചിത്രീകരിച്ചത്. ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ വൈറല്‍ ആയതോടെയാണ് വിപിനെ പോലീസ് പിടികൂടുന്നത്. മോട്ടോര്‍ വാഹന നിയമത്തിലെയും ഐപിസിയിലെയും വിവിധ വകുപ്പുകള്‍ പ്രകാരം വിപിനെതിരെ കേസെടുക്കുകയും യുവാവിന്റെ ബൈക്കും മൊബൈല്‍ഫോണും ഡല്‍ഹി പോലീസ് പിടിച്ചെടുക്കുകയും ചെയ്തു.
Leave a Comment