അബുദാബി: യുഎഇയിലും ഒമാനിലും അടുത്തിടെ പെയ്ത ശക്തമായ മഴയ്ക്ക് കാരണം കാലാവസ്ഥാ വ്യതിയാനവും എല്‍നിനോ പ്രതിഭാസവുമാണെന്ന് പഠനം. സമുദ്രത്തിലെ ഉപരിതല ജലത്തിന്റെ താപനില കൂടുന്ന എല്‍നിനോ പ്രതിഭാസം മഴയുടെ തീവ്രത കൂട്ടിയതായി കാലാവസ്ഥ വിദഗ്ധരുടെ അന്താരാഷ്ട്ര സംഘം നടത്തിയ പഠനത്തെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Read Also: ‘കുഞ്ഞിനെ അന്യമതസ്ഥര്‍ക്ക് കൊടുക്കരുത്’: മാമോദീസയുടെ വിചിത്ര നിയമങ്ങള്‍ പറഞ്ഞ് സാന്ദ്ര തോമസ്
എല്‍നിനോ പ്രതിഭാസം അറേബ്യന്‍ ഉപദ്വീപിലെ ഈ മേഖലയില്‍ 10 ശതമാനം മുതല്‍ 40% വരെ ശക്തമായതാണ് വേള്‍ഡ് വെതര്‍ ആട്രിബ്യൂഷന്‍ ഗ്രൂപ്പിലെ ഗവേഷകരുടെ കണ്ടെത്തല്‍. ഫോസില്‍ ഇന്ധനങ്ങള്‍ കത്തുന്നത് മൂലം ആഗോളതാപനം കൂടുന്നതും മഴയുടെ തീവ്രത കൂടിയതിന് കാരണമായി പറയുന്നുണ്ട്. എല്‍ നിനോ പ്രതിഭാസവും മനുഷ്യന്റെ ഇടപെടല്‍ കാരണമുള്ള കാലാവസ്ഥാ മാറ്റവുമാണ് യുഎഇയിലെയും ഒമാനിലെയും കനത്ത മഴയ്ക്ക് കാരണമായതെന്ന് ലണ്ടനിലെ ഇംപീരിയല്‍ കോളേജിലെ ഇന്‍സ്റ്റിറ്റ്യൂട്ട്- ക്ലൈമറ്റ് ചേഞ്ച് ആന്‍ഡ് എന്‍വയോണ്‍മെന്റിലെ കാലാവസ്ഥ ശാസ്ത്രം സീനിയര്‍ ലക്ചറര്‍ ഫ്രെഡറിക് ഓട്ടോ പറഞ്ഞു.
Post Your Comments