പുതിയ ചിത്രം ‘പവി കെയർ ടേക്കർ’ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയ പശ്ചാത്തലത്തിൽ പ്രതികരണവുമായി ദിലീപ് രംഗത്ത്. തന്നെ ഉന്നം വെച്ച് അടിക്കുമ്പോൾ അത് തന്റെ ചുറ്റുമുള്ളവരെ കൂടി ബാധിക്കുന്ന വിഷയമാണെന്നാണ് ദിലീപ് പറയുന്നത്. കൂടാതെ കഴിഞ്ഞ എത്രയോ വർഷങ്ങളായിട്ട് സർക്കാരിന് അത്രയധികം ലാഭം ഉണ്ടാക്കിക്കൊടുത്ത ആളാണ് താനെന്നും ദിലീപ് പറയുന്നു.
‘എന്നെ ടാർഗറ്റ് ചെയ്‌ത് അടിക്കുമ്പോൾ അത് എന്നെ ചുറ്റിലുമുള്ളവർക്കും കിട്ടുന്നുണ്ട്. ഇൻഡസ്ട്രിക്ക് തന്നെ ഭയങ്കര ലോസ് സംഭവിക്കുന്നുണ്ട്. സർക്കാരിനും ആ നഷ്‌ടം സംഭവിക്കുന്നുണ്ട്. കാരണം, കഴിഞ്ഞ എത്രയോ വർഷങ്ങളായിട്ട് അത്രയധികം ലാഭം ഉണ്ടാക്കിക്കൊടുത്ത ആളാണ് ഞാൻ. അപ്പോൾ എന്റെ സിനിമകളെ ടാർഗറ്റ് ചെയ്യുന്നത് എല്ലാവരെയും ബാധിക്കുന്ന കാര്യമാണ്. ഞാൻ മുന്നിൽ നിൽക്കുന്നതുകൊണ്ട് എന്നെ ഡയറക്‌ടായി ബാധിക്കുന്നു എന്നേയുള്ളൂ. എന്നെ ചുറ്റിപ്പറ്റി ബാക്കിൽ നിൽക്കുന്ന ഒരുപാട് ആളുകളെയും ബാധിക്കുന്ന കാര്യമാണത്. അവരും പലതരത്തിലും ഫേസ് ചെയ്തുകൊണ്ടിരിക്കുന്ന കാര്യമാണത്. ഫേസ് ചെയ്തല്ലേ പറ്റുള്ളൂ.
പലരും എന്നെയിങ്ങനെ കുറ്റം പറയുന്നത് കാണാറുണ്ട്. പക്ഷേ എനിക്കതിനെതിരെ പ്രതികരിക്കാൻ കഴിയില്ല. ഈ പ്രശ്‌നത്തിൽ ആരുടെയും പേര് എവിടെയും പറയരുതെന്ന് ബെയിൽ ഓർഡറിൽ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഇതെല്ലാം കേട്ടുകൊണ്ടിരിക്കുക എന്നല്ലാതെ വേറൊന്നും എനിക്ക് ചെയ്യാനില്ല. പക്ഷേ ചില സമയം കൈയിൽ നിന്ന് പോകുന്ന സമയത്ത് ഇതുപോലെ ഓരോന്ന് പറഞ്ഞുപോകും’, ദിലീപ് പറഞ്ഞു. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Post Your Comments