കൊച്ചി: ഗായിക കെ എസ് ചിത്രയ്ക്ക് പിന്തുണയുമായി നടൻ കൃഷ്ണകുമാർ. ഹൈന്ദവ ആചാരാനുഷ്ടാനങ്ങൾ പാലിക്കുന്നതും കുറിതൊടുന്നതും രാമനാമം ജപിക്കുന്നതും ഓരോ ഹിന്ദുവിന്റെയും അവകാശമാണെന്നും ഭരണഘടന അനുശാസിക്കുന്ന അധികാരമാണെന്നും കൃഷ്ണകുമാർ പറഞ്ഞു. രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങു നടക്കുന്ന ജനുവരി 22 ന് ഭക്തരെല്ലാവരും രാമനാമം ജപിക്കണമെന്ന നിർദോഷമായ ഒരു കാര്യം പറഞ്ഞ ഭാരതത്തിന്റെ വാനമ്പാടിയും കേരളത്തിന്റെ അഭിമാനവുമായ കെ എസ് ചിത്രയെ വളരെ നിന്ദ്യവും നികൃഷ്ടവുമായ രീതിയിൽ ജിഹാദികളും, അവരുടെ ആജ്ഞാനുവർത്തികളായ കമ്മ്യൂണിസ്റ്റുകളും സൈബർ ആക്രമണം നടത്തുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഈ പറഞ്ഞ കൂട്ടർ ആദ്യം സംഘപരിവാറിനെതിരെ എന്ന രീതിയിലായിരുന്നു ഹിന്ദുവിനും ഹൈന്ദവ ആചാരങ്ങൾക്ക് നേരെയും വാളോങ്ങിക്കൊണ്ടിരുന്നത്. എന്നാൽ ഇപ്പോൾ ആ മറയൊക്കെ മാറ്റി നേരിട്ടുതന്നെ ഹിന്ദുവിനെയും ഹിന്ദു ധർമ്മത്തെയും ക്രിസ്ത്യാനിയെയും ആക്രമിക്കാൻ തുടങ്ങിയിരിക്കുന്നു. കെ എസ് ചിത്ര എന്ന വ്യക്തി അതിന്റെ ആദ്യത്തെ ഇരകളിൽ ഒന്നാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
‘കേരളം എങ്ങോട്ടാണ് പോകുന്നത്? നാളെ നിങ്ങളുടെയും എന്റെയും വിശ്വാസമനുസരിച്ചു ദീപാരാധന നടത്താനും വിശുദ്ധ കുർബാന നടത്തുമൊക്കെ മേൽപ്പറഞ്ഞവരുടെ അനുവാദം വാങ്ങേണ്ടിവരുമെന്ന രീതിയിലാണ് കാര്യങ്ങൾ നീങ്ങുന്നത്. ശ്രീമതി കെ എസ് ചിത്ര ശരിയായ കാര്യമാണ് ചെയ്തത്. എന്നാൽ അതിനു, ചിത്രയോടു ഈ ഒരു വട്ടം ക്ഷമിച്ചുകൂടെ എന്ന് ”സോഷ്യൽ മീഡിയയിൽ നിന്ദ്യവും നികൃഷ്ടവുമായ രീതിയിൽ ആക്രമിക്കുന്ന” ഹീന ജന്മങ്ങളോട് യാചിക്കുന്ന ഗായകൻ ജി വേണുഗോപാലിനോട് ഒന്നേ പറയാനുള്ളു – Don’t be apologetic about your beliesf’ കൃഷ്ണകുമാർ കൂട്ടിച്ചേർത്തു.
അയോധ്യയിൽ പ്രതിഷ്ഠാ ദിനം ജനുവരി 22ന് നടക്കുമ്പോൾ ഉച്ചയക്ക് 12.20ന് ശ്രീ രാമ, ജയ രാമ, ജയ ജയ രാമ എന്ന രാമ മന്ത്രം എല്ലാവരും ജപിച്ചു കൊണ്ടിരിക്കണം എന്ന ചിത്രയുടെ പരാമർശത്തിന് പിന്നാലെയാണ് സൈബർ ആക്രമണം വ്യാപകമായത്. അയോധ്യ പ്രതിഷ്ഠാ ദിനത്തിൽ എല്ലാവരും വീടുകളിൽ വിളക്ക് തെളിയിക്കണമെന്നും രാമനാമം ജപിക്കണമെന്നും കെ എസ് ചിത്ര വീഡിയോയിലൂടെ പറഞ്ഞിരുന്നു. വീഡിയോ ചർച്ചയായതിന് പിന്നാലെ ചിത്രക്കെതിരെ വലിയ രീതിയിൽ സൈബർ ആക്രമണം നടന്നു. ഇതിന് പിന്നാലെ സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകരും ഗായകരും ഉൾപ്പെടെയുള്ള നിരവധി പ്രമുഖർ ചിത്രയ്ക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. ചിത്രക്കെതിരെ ഉണ്ടായ സൈബർ ആക്രമണങ്ങൾക്കെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ചു കൊണ്ടാണ് പ്രമുഖർ എത്തിയിരിക്കുന്നത്.
Post Your Comments