Latest NewsKeralaNews

മോദിക്ക് എതിരാളിയായി മറ്റൊരു നേതാവില്ല, തൃശൂരും തിരുവനന്തപുരവും ബിജെപിക്ക് : ജി സുരേഷ് കുമാര്‍

തിരുവനന്തപുരം: തലസ്ഥാനത്ത് നൂറ് ശതമാനം മാറ്റമുണ്ടാകുമെന്ന് നിര്‍മ്മാതാവ് സുരേഷ് കുമാര്‍. കേരളത്തില്‍ താമര വിരിയുമെന്നും കേന്ദ്രത്തില്‍ നരേന്ദ്ര മോദിക്ക് എതിരാളിയായി മറ്റൊരു നേതാവുമില്ലെന്നും അദ്ദേഹം പറഞ്ഞു. തൈക്കാട് മോഡല്‍ എല്‍പിഎസില്‍ കുടുംബത്തിനൊപ്പം വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Read Also: കേരളത്തിലെ 3 ജില്ലകളില്‍ ഉഷ്ണതരംഗം ഉണ്ടാകും, അതീവജാഗ്രതാ നിര്‍ദ്ദേശം: അറിയിപ്പ് പുതുക്കി കേന്ദ്ര കാലാവസ്ഥാ വിഭാഗം

15 കൊല്ലം തിരുവനന്തപുരത്ത് ഒരാള്‍ എംപി ആയി ഇരുന്നിട്ട് ഒരു ചുക്കും ചെയ്തില്ല. ആ സ്ഥലത്തേക്ക് പുതിയ ഒരാള്‍ വന്ന് ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് പറയുമ്പോള്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. രാജീവ് ചന്ദ്രശേഖറും സുരേഷ് ഗോപിയും വിജയിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഗംഭീര സ്ഥാനാര്‍ത്ഥികളെയാണ് കേരളത്തില്‍ ബിജെപി നിര്‍ത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രത്തില്‍ നരേന്ദ്ര മോദിക്ക് എതിരാളി ആരാണുള്ളത്. രാഹുല്‍ അല്ലാതെ അവര്‍ക്ക് മറ്റ് ഏത് നേതാവാണുള്ളത്. മൂന്നാം തവണയും നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലേറും. പ്രധാനമന്ത്രി എന്തെങ്കിലും പറഞ്ഞാല്‍ അതില്‍ വസ്തുതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button