Latest NewsKeralaNews

കേരളത്തിലെ 3 ജില്ലകളില്‍ ഉഷ്ണതരംഗം ഉണ്ടാകും, അതീവജാഗ്രതാ നിര്‍ദ്ദേശം: അറിയിപ്പ് പുതുക്കി കേന്ദ്ര കാലാവസ്ഥാ വിഭാഗം

തിരുവനന്തപുരം: കേരളത്തിനെ ആശങ്കയിലാഴ്ത്തി ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ഉച്ചവെയില്‍ കടുത്തതോടെ കാലാവസ്ഥ വകുപ്പ് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു. കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ ചില പ്രദേശങ്ങളില്‍ 28 വരെ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

Read Also: തൃശൂരിലും തിരുവനന്തപുരത്തും ബിജെപി ജയിച്ചാല്‍ അത്ഭുതപ്പെടാനില്ല: കാരണം ചൂണ്ടിക്കാട്ടി സാബു എം ജേക്കബ്

30-ാം തീയതി വരെ പാലക്കാട് ജില്ലയില്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെയും, കൊല്ലം ജില്ലയില്‍ ഉയര്‍ന്ന താപനില 40 ഡിഗ്രി വരെയും, തൃശൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി വരെയും ഉയരാം. പത്തനംതിട്ട, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി വരെയും, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കാസര്‍കോഡ് ജില്ലകളില്‍ 37 ഡിഗ്രി വരെയും താപനില ഉയരും.

തിരുവനന്തപുരം ജില്ലയില്‍ സാധാരണയേക്കാള്‍ മൂന്ന് മുതല്‍ അഞ്ച് ഡിഗ്രി വരെ താപനില ഉയരാമെന്നും മുന്നറിയിപ്പിലുണ്ട്. ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസാണ് താപനില. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button