കണ്ണൂര്‍: താന്‍ ബിജെപിയില്‍ പോകുമെന്ന് പറയുന്നതില്‍ അടിസ്ഥാനമില്ലെന്ന് കെ സുധാകരന്‍. എനിക്ക് നല്ലൊരു പട്ടിയുണ്ട്, ബ്രൂണോ എന്നാണ് പേര്. അത് പോലും ബിജെപിയിലേക്ക് പോകില്ലെന്നും സുധാകരന്‍ തുറന്നടിച്ചു. കൊട്ടിക്കലാശത്തിന്റെ ഭാഗമായി കണ്ണൂരില്‍ നടന്ന റോഡ് ഷോയ്ക്ക് ഇടെയാണ് പരാമര്‍ശം. തന്നെ അറിയുന്നവര്‍ ബിജെപിയിലേക്ക് പോകുന്നതിന് താനാണോ ഉത്തരവാദിയെന്നും അദ്ദേഹം ചോദിച്ചു.
‘ഞങ്ങള്‍ക്കൊരു കാഴ്ചപ്പാടുണ്ട്. രാഷ്ട്രീയത്തില്‍ കുട്ടിക്കാലം മുതല്‍ ഇറങ്ങിയതാണ്. 9 വയസ് മുതല്‍ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചയാളാണ് ഞാന്‍. എനിക്കറിയാം ആരെ എതിര്‍ക്കണം ആരെ അനുകൂലിക്കണമെന്ന്. ഞാന്‍ തൊട്ടവനും അറിയുന്നവനും എവിടെയെങ്കിലും പോയാല്‍ ഞാനാണോ ഉത്തരവാദി? അവര്‍ പോയത് കൊണ്ട് ഞാന്‍ ബിജെപിയില്‍ പോകും എന്നാണോ? ആറു മാസം എന്റെ കൂടെ നിന്ന സെക്രട്ടറിയാണ് ബിജെപിയില്‍ പോയത്. അയാളെ ഞാന്‍ പുറത്താക്കിയതാണ്. അയാള്‍ ബിജെപിയിലേക്ക് പോയതിന് ഞാന്‍ എന്താക്കാനാണ്’, കെ സുധാകരന്‍ വ്യക്തമാക്കി.
Post Your Comments