KeralaMollywoodLatest NewsNewsEntertainment

ആരെയും ഒന്നിനെയും പേടിയില്ല, ആ ഭയമില്ലായ്മയാണ് അയാളെ സമ്പൂര്‍ണനായ കലാകാരനാക്കുന്നത്: ഹരീഷ് പേരടി

എന്റെ ഷാരൂഖാൻ സാർ..നിങ്ങള്‍ക്ക് മൂപ്പരെ ശരിക്കും മനസ്സില്ലായിട്ടില്ലാ എന്ന് തോന്നുന്നു…

മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന്റെ ‘ജവാൻ’ ഡാൻസ് സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിരുന്നു. ഈ ഡാൻസ് പങ്കുവച്ചുകൊണ്ട് ഷാരൂഖ് ഖാൻ എക്‌സില്‍ നല്‍കിയ മറുപടി ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു.

സൂപ്പർ ഡാൻസാണെന്നും ഇതിന്റെ പകുതിയെങ്കിലും ചെയ്യാൻ കഴിഞ്ഞിരുന്നെങ്കില്‍ എന്നുമായിരുന്നു ഷാരൂഖ് എക്‌സില്‍ കുറിച്ചത്. ഇതിനു പിന്നാലെ മോഹൻലാലിനെക്കുറിച്ചു ഹരീഷ് പേരടി ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ ചർച്ചയാകുന്നത്. മോഹൻലാലിന് ആരെയും ഒന്നിനെയും പേടിയില്ല. ആ ഭയമില്ലായ്മയാണ് അയാളെ സമ്പൂർണനായ കലാകാരനാക്കുന്നതെന്നും അതുകൊണ്ട് തന്നെ അയാളില്‍ നിന്ന് അത്ഭുതങ്ങള്‍ എപ്പോഴും പ്രതീക്ഷിക്കാമെന്നും ഹരീഷ് പറയുന്നത്.

read also: ‘2 മാസമായി രാവിലെ 5ന് ഇറങ്ങുന്നതാ, ഡ്രൈവർ അശോകൻ വിശ്രമിക്കട്ടെ’: KSRTC യിൽ യാത്ര ചെയ്ത് രവീന്ദ്രനാഥ്

ഫേസ്ബുക്ക് കുറിപ്പ്

എന്റെ ഷാരൂഖാൻ സാർ..നിങ്ങള്‍ക്ക് മൂപ്പരെ ശരിക്കും മനസ്സില്ലായിട്ടില്ലാ എന്ന് തോന്നുന്നു…ജീവിതത്തില്‍ മൂപ്പര് ഒരു ആട്ടിൻകുട്ടിയെപോലെ നടക്കും..ആരുപറഞ്ഞാലും അനുസരിക്കും..പക്ഷെ ക്യാമറയും സ്റ്റേജും കണ്ടാല്‍ പിന്നെ പൂലിയാണ്..ഡാൻസും സിനിമയും മാത്രമല്ല…രണ്ട് മണിക്കൂറില്‍ അധികമുള്ള കാവാലം സാറിന്റെ സംസ്‌കൃത നാടകം നിന്ന നില്‍പ്പില്‍ ഒരു അക്ഷരം തെറ്റാതെ ലൈവായി കളിച്ചിട്ടുണ്ട് ഈ മനുഷ്യൻ…

ഇത്രയൊക്കെ കഴിഞ്ഞാലും ഒരു എക്‌സ്പീരിയൻസുമില്ലാത്ത ഒരു അഭിനേതാവ് മൂപ്പരെ മുന്നില്‍ വന്ന് നിന്നാല്‍ അയാളോട് നിങ്ങളാണ് വലിയവൻ എനിക്കൊന്നുമറിയില്ലാ എന്ന് രീതിയില്‍ പെരുമാറി അയാളെ പ്രോല്‍സാഹിപ്പിക്കും..ഞാൻ അറിഞ്ഞ ലാലേട്ടനെ കുറിച്ച്‌ ഒരു സത്യം നിങ്ങളോട് തുറന്ന് പറയട്ടെ…മൂപ്പർക്ക് ആരെയും ഒന്നിനെയും പേടിയില്ല…ആ ഭയമില്ലായ്മയാണ് അയാളെ സമ്ബൂർണനായ കലാകാരനാക്കുന്നത്…അതുകൊണ്ട്തന്നെ അയാളില്‍ നിന്ന് അത്ഭുതങ്ങള്‍ എപ്പോഴും പ്രതീക്ഷിക്കാം..വാഴ്‌ത്തുക്കള്‍ ലാലേട്ടാ..

shortlink

Related Articles

Post Your Comments

Related Articles


Back to top button