KeralaLatest NewsNews

സ്ഫോടനത്തിലേക്ക് നയിച്ചത് യഹോവ സാക്ഷി പ്രസ്ഥാനത്തോടുള്ള എതിര്‍പ്പ്: സ്ഫോടന കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച്‌ പൊലീസ്

ഒക്ടോബർ 29നാണ് കളമശ്ശേരിയിൽ പ്രാർത്ഥനാ യോഗത്തിനിടെ സ്‌ഫോടനം നടന്നത്.

എറണാകുളം: കളമശ്ശേരിയിലെ സാമ്ര കണ്‍വെൻഷൻ സെന്ററില്‍ യഹോവ സാക്ഷി വിശ്വാസികളുടെ പ്രാർത്ഥനാ യോഗത്തിനിടെ സ്‌ഫോടനം നടന്ന സംഭവത്തിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. കേസില്‍ തമ്മനം സ്വദേശി ഡൊമിനിക് മാർട്ടിൻ മാത്രമാണ് പ്രതി. ഡൊമിനിക് മാർട്ടിന് മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്നും സ്ഫോടനത്തിലേക്ക് നയിച്ചത് യഹോവ സാക്ഷി പ്രസ്ഥാനത്തോടുള്ള എതിർപ്പാണെന്നും കുറ്റപത്രത്തില്‍ പറയുന്നു. കേസില്‍ യുഎപിഎയും ചുമത്തിയിട്ടുണ്ട്. എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.

read also: പ്രധാനമന്ത്രി രാജ്യത്തെ 140 കോടി ജനങ്ങള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്: അനില്‍ ആന്റണി

മൂന്ന് ദിവസത്തെ കണ്‍വെൻഷന്റെ സമാപന ദിനമായ ഒക്ടോബർ 29നാണ് കളമശ്ശേരിയിൽ പ്രാർത്ഥനാ യോഗത്തിനിടെ സ്‌ഫോടനം നടന്നത്. രാവിലെ വിശ്വാസികള്‍ ഹാളിലേക്ക് കയറി പ്രാർത്ഥന തുടങ്ങിയതിന് പിന്നാലെ സ്‌ഫോടനം ഉണ്ടാകുകയായിരുന്നു. അന്വേഷണം നടക്കുന്നതിനിടയിൽ മാർട്ടിൻ കൊരട്ടി പൊലീസ് സ്റ്റേഷനില്‍ നാടകീയമായി കീഴടങ്ങുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button