Latest NewsNewsIndia

യാത്ര അവസാനിപ്പിച്ച് ആകാശത്തിന്റെ രാജ്ഞി എന്നറിയപ്പെടുന്ന എയര്‍ ഇന്ത്യയുടെ ജംബോ ജെറ്റ് ബോയിംഗ് -747

മുംബൈ: ആകാശത്തിന്റെ രാജ്ഞി എന്നറിയപ്പെടുന്ന എയര്‍ ഇന്ത്യയുടെ ജംബോ ജെറ്റ് ബോയിംഗ് -747 ആകാശയാത്ര അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസം മുംബൈ ഛത്രപതി ശിവജി മഹാരാജ് വിമാനത്താവളത്തില്‍ നിന്നാണ് അവസാന ടേക്ക് ഓഫ് നടത്തിയത്. ഒരു കാലത്ത് രാഷ്ട്രപതി മുതല്‍ പ്രധാനമന്ത്രി വരെ ഈ വിമാനത്തിലാണ് യാത്ര ചെയ്തിരുന്നത്. വിമാനത്തിന്റെ സേവനം അവസാനിപ്പിക്കുവെന്ന് എയര്‍ ഇന്ത്യ എക്‌സ് സന്ദേശത്തിന് നിരവധി പേരാണ് പ്രതികരണം അറിയിക്കുന്നത്.

Read Also: നേഹയുടെ കൊലയ്ക്ക് പിന്നാലെ മറ്റൊരു പെണ്‍കുട്ടിക്ക് നേരെയും ആക്രമണം: അഫ്താബ് അറസ്റ്റില്‍

അത്യാധുനിക ആഢംബര വിമാനങ്ങളുടെ വരോവോടെയാണ് ബോയിംഗ്-747 ന്റെ പ്രസക്തി നഷ്ടപ്പെട്ടത്. ഒപ്പം ഇന്ധക്ഷമത കുറഞ്ഞതും പ്രധാന പോരായ്മയായിരുന്നു. എയര്‍ ഇന്ത്യയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന നാല് ബോയിംഗ്- 747 വിമാനങ്ങളും യുഎസ് ആസ്ഥാനമായ വിമാന പാര്‍ട്‌സുകള്‍ വില്‍ക്കുന്ന കമ്പനിയാണ് വാങ്ങിയത്. 2022-ല്‍ വിമാനത്തിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കിയിരുന്നു. 2021ല്‍ യാത്രകള്‍ അവസാനിപ്പിച്ച വിമാനം മുംബൈ വിമാനത്താവളത്തിലാണ് സൂക്ഷിച്ചത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button