ഭോപ്പാല്‍: ബലാത്സംഗക്കേസിലെ പ്രതിയുടെ വീട് ജില്ലാ ഭരണകൂടം ബുള്‍ഡോസര്‍ കൊണ്ട് തകര്‍ത്തു. ഗുണ സ്വദേശി അയാന്‍ പത്താന്റെ വീടാണ് പൂര്‍ണ്ണമായും ഇടിച്ച് നിരത്തിയത്. മദ്ധ്യപ്രദേശിലാണ് സംഭവം.
അയല്‍വാസിയായ പെണ്‍കുട്ടിയെ കെട്ടിയിട്ട് പീഡിപ്പിച്ച കേസിലെ പ്രതിയാണ് അയാന്‍ പത്താന്‍.
Read Also: നേഹയുടെ കൊലപാതകം ലൗ ജിഹാദല്ലെന്ന് കോണ്‍ഗ്രസ്,സിബിഐ അന്വേഷണം വേണമെന്ന് ബിജെപി
അയല്‍വാസിയായ ഹിന്ദു പെണ്‍കുട്ടിയുമായി അയാന്‍ പത്താന്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ ഇയാള്‍ മയക്കുമരുന്നിന് അടിമയാണെന്ന് അറിഞ്ഞതോടെ പെണ്‍കുട്ടി ഇയാളില്‍ നിന്ന് അകന്നു ഇതില്‍ കുപിതനായാണ് അയാന്‍ പെണ്‍കുട്ടിയെ ബന്ദിയാക്കി ക്രൂരമായി പീഡിപ്പിച്ചത്. പെണ്‍കുട്ടിയെ മര്‍ദ്ദിച്ച് അവശയാക്കിയ ശേഷം കണ്ണില്‍ മുളകുപൊടി തേക്കുകയും ചെയ്തു.
തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ അനധികൃതമായി കൈയടക്കിയ ഭൂമിയിലാണ് പ്രതി വീട് നിര്‍മിച്ചതെന്ന് കണ്ടെത്തിയിരുന്നു. രണ്ട് ദിവസം മുമ്പ് വീട് ഒഴിഞ്ഞ് പോകണമെന്നാവശ്യപ്പെട്ട് ജില്ലാഭരണകൂടം പ്രതിയുടെ കുടുംബത്തിന് നോട്ടീസ് നല്‍കിയിരുന്നു.
പ്രതിയായ അയാന്‍ പത്താന്‍ പെണ്‍കുട്ടിയെ ബന്ദിയാക്കി ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയാണെന്ന് ഗുണ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് രവി മാളവ്യ പറഞ്ഞു. പൊലീസ് പ്രതിക്ക് ശിക്ഷ ഉറപ്പാക്കിയിട്ടുണ്ട്. പൊലീസില്‍ നിന്ന് ജില്ലാ ഭരണകൂടത്തിന് ലഭിച്ച റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ബുള്‍ഡോസര്‍ നടപടി, എസ്ഡിഎം വ്യക്തമാക്കി
Leave a Comment