KeralaLatest News

ജപ്തിക്കിടെ പിടിവലി ഉണ്ടായപ്പോൾ പെട്രോൾ ദേഹത്ത് വീണു : അമ്മ ആത്മഹത്യ ചെയ്തതല്ലെന്ന് മകൾ

നെടുങ്കണ്ടം സൗത്ത് ഇന്ത്യൻ ബാങ്ക് ജപ്തിക്കിടെ നടന്ന മരണത്തിൽ പോലീസിനെതിരെ മകൾ. അമ്മയുടെ മരണം കൊലപാതകമാണെന്നാണ് പോലീസിനെതിരെ തെളിവ് നിരത്തി ദൃക്സാക്ഷിയായ മകൾ ആരോപിക്കുന്നത്.

മകളുടെ വാക്കുകൾ ഇങ്ങനെ,

‘ജപ്തി നടപടിയ്ക്കായി വന്നവരുടടെ കാല് പിടിച്ച് അമ്മ പറഞ്ഞതാണ് കേസ് നടക്കുന്നതാണ് വിധി22 ന് വരും, അതുകഴിഞ്ഞ് നിങ്ങൾ നടപടിയെടുത്തോളുവെന്ന്. എന്നാൽ നീനു എബ്രഹാം എന്ന
ഉദ്യോ​ഗസ്ഥ അത് സമ്മതിച്ചില്ല. ജപ്തി നടപടി മുന്നോട്ട് പോകണമെന്ന് അവർ പറഞ്ഞു. ഇവിടെനിന്ന് ഇറക്കിവിട്ടാൽ ആത്മഹത്യ ചെയ്യുമെന്ന് അമ്മ പറഞ്ഞുവെങ്കിലും അത് സംഭവിക്കില്ലായിരുന്നു. നിങ്ങൾ ജീവനൊടുക്കിയാലും ഇവിടെ നിന്ന് ഇറക്കിവിടുമെന്ന് നീനു എബ്രഹാം പറഞ്ഞു.

അമ്മയുടെ കൈയ്യിലിരുന്ന പെട്രോൾകുപ്പിയിൽ നിന്നും പിടിവലിക്കിടെയാണ് ശരീരത്ത് പെട്രോൾ വീണത്. അല്ലാതെ സ്വയം ഒഴിച്ചതല്ല. തീ പടർന്നതും എവിടെ നിന്ന് എന്ന് അറിയില്ലായെന്നും മകൾ. പൊളളലേറ്റ് കിടന്നപ്പോൾ പോലും ആശുപത്രിയിൽ എത്തിക്കാൻ പോലും ഉദ്യോ​ഗസ്ഥർ മനസ് കാണിച്ചില്ല. തീയണയ്ക്കുമ്പോൾ അമ്മയ്ക്ക് ജീവനുണ്ടായിരുന്നു, ആശുപത്രിയിൽ എത്തിക്കാൻ വൈകിയതിനാൽ മരണം സംഭവിച്ചു. ആത്മഹത്യയല്ല കൊലപാതകം തന്നെയാണത്, തങ്ങൾക്ക് നീതി വേണമെന്നും മകൾ പറയുന്നു.

ജപ്തി നടപടിക്കിടെ തീ കൊളുത്തിയ വീട്ടമ്മ ചികിത്സയിലിരിക്കെയാണ് മരിച്ചു. ആശാരിക്കണ്ടം സ്വദേശി ഷീബ ദിലീപാണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ആണ് മരണം. വെള്ളിയാഴ്ച വൈകീട്ടായിരുന്നു ഷീബ ആത്മഹത്യക്ക് ശ്രമിച്ചത്. ഇവരെ രക്ഷിക്കുന്നതിനിടെ എസ്ഐക്കും വനിത പൊലീസിനും പൊള്ളലേറ്റിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button