അമൃത്സർ: വാക്കുതർക്കത്തിന് പിന്നാലെ ആറുമാസം ഗർഭിണിയായ ഭാര്യയെ കെട്ടിയിട്ടതിന് ശേഷം തീകൊളുത്തി കൊലപ്പെടുത്തി യുവാവ്. പഞ്ചാബിലെ അമൃത്സർ ജില്ലയിലെ ബുലെഡ് നംഗർ ഗ്രാമത്തില്‍ വെള്ളിയാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഇരട്ട കുട്ടികളുടെ അമ്മയാകാൻ ഒരുങ്ങുകയായിരുന്നു ഇരുപത്തിമൂന്നുകാരിയായ പിങ്കി.
വെള്ളിയാഴ്ച നടന്ന തർക്കത്തിന് പിന്നാലെ ഭർത്താവ് സുഖ്ദേവ് ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു. കട്ടിലില്‍ കെട്ടിയിട്ട് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ഇവർ തമ്മില്‍ സ്ഥിരമായി വഴക്കിടാറുണ്ടെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
കൊലപാതക വിവരം അറിഞ്ഞതിന് പിന്നാലെ ദേശീയ വനിതാ കമ്മീഷൻ ശക്തമായി അപലപിക്കുകയും കുറ്റവാളിയെ പിടികൂടാൻ പഞ്ചാബ് പൊലീസ് ഡയറക്ടർ ജനറല്‍ (ഡിജിപി) ഗൗരവ് യാദവിനോട് ആവശ്യപ്പെടുകയും ചെയ്തു.
Post Your Comments