നെടുങ്കണ്ടം: നെടുങ്കണ്ടത്ത് ജപ്തി നടപടിക്കിടെ തീ കൊളുത്തിയ വീട്ടമ്മ ചികിത്സയിലിരിക്കെ മരിച്ചു. ആശാരിക്കണ്ടം സ്വദേശി ഷീബ ദിലീപാണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ആണ് മരണം. ഇന്നലെ വൈകീട്ടായിരുന്നു ഷീബ ആത്മഹത്യക്ക് ശ്രമിച്ചത്. ഇവരെ രക്ഷിക്കുന്നതിനിടെ എസ്ഐക്കും വനിത പൊലീസിനും പൊള്ളലേറ്റിരുന്നു.
ഗ്രേഡ് എസ്ഐ ബിനോയി, വനിത സിവില്‍ ഓഫിസര്‍ അമ്പിളി എന്നിവര്‍ക്കാണ് പൊള്ളലേറ്റത്.ആശാരിക്കണ്ടത്ത് പതിനഞ്ച് സെൻറ് സ്ഥലവും വീടും ഷീബയും ഭർത്താവ് ദിലീപും 2019 ൽ വാങ്ങിയിരുന്നു. സൗത്ത് ഇന്ത്യൻ ബാങ്കിലെ പതിനഞ്ച് ലക്ഷം രൂപ വായ്പ നില നിർത്തിയാണ് വാങ്ങിയത്. സാമ്പത്തിക ബുദ്ധിമുട്ട് മൂലം വായ്പ തിരിച്ചടവ് മുടങ്ങി.
വായ്പ കുടിശിക 36 ലക്ഷമായി. ഇതോടെ ബാങ്ക് ജപ്തി നടപടിക്കായി തൊടുപുഴ കോടതിയെ സമീപിച്ചു. കോടതിയിൽ നിന്നും അനുകൂല ഉത്തരവുണ്ടായതിനെ തുടർന്ന് അടുത്തയിടെ ജപ്തി ചെയ്യാനെത്തിയെങ്കിലും പൊതു പ്രവർത്തകരുടെ ഇടപെടലിനെ തുടർന്ന് മാറ്റി വച്ചിരുന്നു. ഇന്ന് വീണ്ടു ജപ്തി ചെയ്യാനെത്തിയപ്പോഴാണ് സംഭവം ഉണ്ടായത്.
Post Your Comments