കൊച്ചി: മാസപ്പടി കേസില്‍ സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്ത അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ഇഡി. മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കിയില്ലെന്നും ചോദ്യങ്ങളില്‍ നിന്നും കര്‍ത്ത ഒഴിഞ്ഞു മാറിയെന്നുമാണ് ഇ.ഡി ആരോപണം. കട്ടിലില്‍ കിടന്നുകൊണ്ടാണ് ശശിധരന്‍ കര്‍ത്ത ഇഡിയുടെ ചോദ്യം ചെയ്യലിനോട് പ്രതികരിച്ചത്. മൊഴിയെടുത്ത പേപ്പറുകളില്‍ ഒപ്പിടാതെ കൈവിരല്‍ രേഖ പതിച്ചു നല്‍കി. ഒപ്പിടുന്നതിന് പോലും ആരോഗ്യപ്രശ്‌നമെന്ന് മറുപടി നല്‍കുകയാണ് ചെയ്തതെന്നും ഇഡി ആരോപിക്കുന്നു.
Read Also: വീട്ടിലെ വോട്ടിൽ വീണ്ടും കള്ളവോട്ട്: കണ്ണൂരിൽ യുഡിഎഫ് ആൾമാറാട്ടം നടത്തി വോട്ട് ചെയ്‌തെന്ന് എൽഡിഎഫ്
ശശിധരന്‍ കര്‍ത്ത ചോദ്യം ചെയ്യലിന് തലേ ദിവസം ഒപ്പിട്ട ചെക്ക് ലീഫുകള്‍ ഇഡി പിടിച്ചെടുത്തു. കര്‍ത്ത ആരോഗ്യപ്രശ്‌നമുള്ളതായി അഭിനയിക്കുകയാണെന്നാണ് ഇഡി സംശയം. കര്‍ത്തയെ വീണ്ടും ചോദ്യം ചെയ്യും.
അതേസമയം മാസപ്പടി കേസില്‍ ഇഡി ചെന്നെ ഹെഡ്‌കോര്‍ട്ടേഴ്‌സിനാണ് പൂര്‍ണ നിയന്ത്രണം. സ്‌പെഷ്യല്‍ ഡയറക്ടര്‍ പ്രശാന്ത് കുമാര്‍ മേല്‍നോട്ടച്ചുമതല വഹിക്കും. കേരളത്തിലെത്തി സ്‌പെഷ്യല്‍ ഡയറക്ടര്‍ നടപടികള്‍ വേഗത്തിലാക്കി. രണ്ട് ദിവസം കേരളത്തില്‍ തങ്ങി അന്വേഷണം വിലയിരുത്തിയാണ് മടക്കം.
Post Your Comments