Latest NewsNewsIndia

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്, ശില്‍പ ഷെട്ടിയുടെയും രാജ് കുന്ദ്രയുടെയും 97.79 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

മുംബൈ: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നടി ശില്‍പ ഷെട്ടിയുടെയും ഭര്‍ത്താവ് രാജ് കുന്ദ്രയുടെയും 97.79 കോടിയുടെ സ്വത്ത് കണ്ടുകെട്ടി മുംബൈ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ബിറ്റ് കോയിന്‍ സാമ്പത്തിക തട്ടിപ്പ് കേസിലാണ് ഇ ഡി നടപടി. ജുഹുവിലും പുനെയിലുമുള്ള ബംഗ്ലാവുകളും ഓഹരികളും കണ്ടുകെട്ടിയവയില്‍ പെടുന്നു.

Read Also: ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയെ പിന്തുണയ്ക്കാനല്ല മറിച്ച് അച്ഛനെ പിന്തുണയ്ക്കാനാണ് താന്‍ വന്നത്: അഹാന കൃഷ്ണ

ശില്‍പ ഷെട്ടിയുടെ പേരിലുള്ള ജൂഹുവിലെ ഫ്‌ളാറ്റ് ഉള്‍പ്പെടെ 87.79 കോടിയുടെ സ്ഥാവര-ജംഗമ വസ്തുക്കള്‍ താത്കാലികമായി കണ്ടുകെട്ടിയെന്നാണ് ഇഡി എക്‌സില്‍ പോസ്റ്റ് ചെയ്തത്. പുനെയിലെ രാജ് കുന്ദ്രയുടെ ബംഗ്ലാവും വിവിധ കമ്പനികളിലെ ഓഹരികളും പിടിച്ചെടുത്ത 98 കോടിയുടെ സ്വത്തുവകകളില്‍ ഉള്‍പ്പെടുന്നുവെന്ന് പോസ്റ്റില്‍ പറയുന്നു. 2017 ല്‍ 6,600 കോടിയുടെ ഫണ്ട് ബിറ്റ് കോയിന്‍ രൂപത്തില്‍ സ്വരൂപിച്ചതിനാണ് നടപടി. യുക്രെയ്‌നില്‍ ബിറ്റ് കോയിന്‍ മൈനിങ് ഫാം സ്ഥാപിക്കാനെന്ന പേരിലാണ് അന്തരിച്ച അമിത് ഭരദ്വാജ്, അജയ് ഭരദ്വാജ്, സിന്പി ഭരദ്വാജ് , നിതിന്‍ ഗൗര്‍, മഹേന്ദ്ര ഭരദ്വാജ് എന്നിവരുമായി ചേര്‍ന്ന് രാജ് കുന്ദ്ര തട്ടിപ്പ് നടത്തിയത്.

സിംഗപ്പൂര്‍ ആസ്ഥാനമായ വേരിയബിള്‍ ടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിലൂടെയാണ് തട്ടിപ്പ് നടത്തിയതെന്ന് എഫ്‌ഐആറില്‍ പറയുന്നു. പത്ത് ശതമാനം പ്രതിമാസ വരുമാനം നല്‍കാമെന്ന വാഗ്ദാനം നല്‍കിയായിരുന്നു ബിറ്റ്‌കോയിന്‍ ശേഖരിച്ചത്. എന്നാല്‍ പ്രൊമോട്ടര്‍മാര്‍ നിക്ഷേപകരെ കബളിപ്പിക്കുകയും അനധികൃതമായി സമ്പാദിച്ച ബിറ്റ്‌കോയിന്‍ മറച്ചുവയ്ക്കുകയും ചെയ്‌തെന്നും ഇ ഡി പറയുന്നു. രാജ് കുന്ദ്രയ്ക്ക് ലഭിച്ചത് 285 ബിറ്റ്‌കോയിനുകളാണ്. ഇതിന് നിലവില്‍ 150 കോടിയുടെ മൂല്യം വരും. കേസില്‍ സിന്പി ഭരദ്വാജിനെയും നിതിന്‍ ഗൗറിനെയും 2023 ഡിസംബറില്‍ അറസ്റ്റ് ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button