Latest NewsKeralaNewsCrime

15 കാരിയ്ക്ക് നേരെ പീഡനം: പ്രതിക്ക് 32 വര്‍ഷം തടവ് ശിക്ഷയും പിഴയും

2019ലാണ് കേസിനാസ്പദമായ സംഭവം

ആലപ്പുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിക്ക് 32 വർഷം തടവും 1.80 ലക്ഷം രൂപ പിഴയും വിധിച്ച്‌ കോടതി. കാട്ടേഴത്ത് കോളനിയില്‍ ജ്യോതിഷിനെയാണ് ചേർത്തല പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചത്. പിഴ അടയ്‌ക്കാത്തപക്ഷം 1 വർഷം അധിക തടവിനും കോടതി വിധിച്ചിട്ടുണ്ട്.

read also: ഞാൻ സ്ത്രീലംബടനല്ല, ഇനി എനിക്ക് വേദനിക്കാൻ വയ്യ: പ്രണയനൈരാശ്യം ഒരുപാട് അനുഭവിച്ചുവെന്ന് സന്തോഷ് വർക്കി

2019ലാണ് കേസിനാസ്പദമായ സംഭവം. പതിനഞ്ചുകാരിയുമായി സൗഹൃദത്തിലായ ഇയാള്‍, പെണ്‍കുട്ടിയെ വാടക വീട്ടില്‍ എത്തിച്ച്‌ ബലാത്സംഗം ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് പിടികൂടിയത്.

കൊലപാതക ശ്രമമുള്‍പ്പെടയുള്ള കേസുകളില്‍ പ്രതിയാണ് ജ്യോതിഷെന്ന് പൊലീസ് പറഞ്ഞു. പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ഇയാള്‍ക്കെതിരെ ചുമത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button