Latest NewsKeralaNewsCrime

രാത്രിയിൽ ഭാര്യയെ പോലെ, 12കാരി മകൾക്ക് നേരെ രതിവൈകൃതം: പിതാവിന്റെ ക്രൂരത, പ്രതിയ്ക്ക് 3 ജീവപര്യന്തം ശിക്ഷ

ഏഴ് ലക്ഷം രൂപ പിഴയും ഒടുക്കണം

പത്തനംതിട്ട: പന്ത്രണ്ട് വയസ്സുകാരിയായ സ്വന്തം മകൾക്ക് നേരെ ലൈംഗിക പീഡനം നടത്തിയ തിരുവല്ല സ്വദേശിയ്ക്ക് മൂന്ന് ജീവപര്യന്തം തടവുശിക്ഷ. പത്തനംതിട്ട ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി ജഡ്ജ് ഡോണി തോമസാണ് 38 കാരനായ പ്രതിയ്ക്ക് ശിക്ഷ വിധിച്ചത്. ഇതിന് പുറമെ പോക്സോ ആക്ടിലെ വിവിധ വകുപ്പുകൾ പ്രകാരം പെൺകുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയതിന് ഐപിസി നിയമത്തിലെ 377 വകുപ്പു പ്രകാരം 10 വർഷം കഠിന തടവും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം മൂന്ന് വർഷം കഠിന തടവും ശിക്ഷവിധിച്ചു. കൂടാതെ ഏഴ് ലക്ഷം രൂപ പിഴയും ഒടുക്കണം.

അതിജീവിതയായ പെൺകുട്ടിയുടെ മാതാപിതാക്കൾ നേഴ്സുമാരായിരുന്നു. മദ്യപാനിയായ പ്രതി ഭാര്യ വിദേശത്തു പോയതോടുകൂടി തന്നോടൊപ്പം താമസിച്ചു വന്ന സ്വന്തം മകളോട് ഭാര്യയോടെന്ന പോലെ പെരുമാറുകയും രാത്രികാലങ്ങളിൽ ഭീഷണിപ്പെടുത്തി രതിവൈകൃതങ്ങളിൽ ഏർപ്പെടുത്തുകയും ചെയ്തു. പെൺകുട്ടി അമ്മയോടോ ബന്ധുക്കളോടോ ഈ കാര്യങ്ങൾ പറയാതിരിക്കുവാനായി തന്റെ ആവശ്യത്തിന് വഴങ്ങിയില്ലെങ്കിൽ ഇളയ സഹോദരിയേയും ഇത്തരത്തിൽ ലൈംഗിക ചൂഷണത്തിനിരയാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

പ്രതിയുടെ മാതാപിതാക്കളോടൊപ്പമായിരുന്നു പെൺകുട്ടി താമസിച്ചിരുന്നത്. അച്ഛന്റെ ഉപദ്രവത്തെക്കുറിച്ച് പെൺകുട്ടി പ്രതിയുടെ അമ്മയോട് പറഞ്ഞെങ്കിലും അവർ ഗൗരവത്തിൽ എടുത്തില്ല. പെൺകുട്ടിയുടെ പെരുമാറ്റത്തിലുണ്ടായ വ്യത്യാസവും സ്നേഹക്കുറവും മനസിലാക്കിയ പെൺകുട്ടിയുടെ അമ്മയുടെ അമ്മ കുട്ടിയെ അമ്മ വീട്ടിലേക്ക് നിർബന്ധ പൂർവ്വം കൂട്ടിക്കൊണ്ട് പോവുകയും കൗൺസിലിംഗിന് വിധേയയാക്കുകയും ചെയ്തതോടെയാണ് ക്രൂരമായ ലൈംഗിക പീഡന വിവരം പുറത്തറിയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button