KeralaLatest NewsNews

ട്രെയിനില്‍ യാത്രക്കാരനെ കടിച്ചത് എലിയല്ല പാമ്പ് തന്നെയെന്ന് സ്ഥിരീകരണം, പാമ്പ് ട്രെയിനില്‍ കയറിയതില്‍ അവ്യക്തത

കോട്ടയം: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യാത്രക്കാരനെ കടിച്ചത് പാമ്പ് തന്നെയെന്ന് സ്ഥിരീകരിച്ചു. ഗുരുവായൂര്‍ -മധുര എക്‌സ്പ്രസില്‍ ഇന്ന് രാവിലെ കോട്ടയം ഏറ്റുമാനൂരില്‍ എത്തിയപ്പോഴായിരുന്നു സംഭവം. അതേസമയം, ട്രെയിനില്‍ എങ്ങനെ പാമ്പു കയറിയെന്ന് വിശദീകരിക്കാന്‍ റെയില്‍വേയ്ക്ക് കഴിഞ്ഞിട്ടില്ല.

Read Also: കരുവന്നൂര്‍ കേസ്: പ്രതികളായ സിപിഎം നേതാക്കളില്‍ നിന്ന് കണ്ട് കെട്ടിയ തുക നിക്ഷേപകര്‍ക്ക് നല്‍കാന്‍ തീരുമാനിച്ച് ഇഡി

ഗുരുവായൂര്‍ മധുര എക്‌സ്പ്രസിന്റെ ഏഴാം നമ്പര്‍ ബോഗിയിലെ യാത്രക്കാരന്‍ തെങ്കാശി സ്വദേശി കാര്‍ത്തിക്കിനാണ് പാമ്പ് കടിയേറ്റത്. കാര്‍ത്തിക്കിനെ ഉടന്‍ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

കടിച്ചത് പാമ്പാണോ എലിയാണോ എന്ന കാര്യത്തില്‍ റെയില്‍വേയും ആര്‍പിഎഫും ആദ്യം സംശയം പ്രകടിപ്പിച്ചെങ്കിലും ട്രെയിനില്‍ പാമ്പിനെ കണ്ടെന്ന് സഹയാത്രക്കാര്‍ പറഞ്ഞു. പാമ്പിനെ കണ്ടതായി കടിയേറ്റ യുവാവും പറഞ്ഞ സാഹചര്യത്തില്‍ പാമ്പു കടിക്കുളള ചികിത്സ തുടങ്ങിയെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു. ഏഴാം നമ്പര്‍ ബോഗി സീല്‍ ചെയ്ത ശേഷം ട്രെയിന്‍ യാത്ര തുടര്‍ന്നു.

ഗുരുവായൂരില്‍ ട്രെയിന്‍ നിര്‍ത്തിയിട്ടിരുന്ന സമയത്ത് പാമ്പ് കയറിയതാകാം എന്നാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍ അനൗദ്യോഗികമായി നല്‍കുന്ന വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button