കരുവന്നൂര്‍ കേസ്: പ്രതികളായ സിപിഎം നേതാക്കളില്‍ നിന്ന് കണ്ട് കെട്ടിയ തുക നിക്ഷേപകര്‍ക്ക് നല്‍കാന്‍ തീരുമാനിച്ച് ഇഡി

കൊച്ചി: കരുവന്നൂര്‍ കേസില്‍ നിക്ഷേപകര്‍ക്ക് പണം നല്‍കാന്‍ പുതിയ നിര്‍ദേശവുമായി ഇഡി. പ്രതികളില്‍ നിന്ന് കണ്ടുകെട്ടിയ തുക നിക്ഷേപകര്‍ക്ക് നല്‍കാമെന്ന് ഇഡി അറിയിച്ചു. കരുവന്നൂര്‍ ബാങ്കിന് ഇതിനുള്ള നടപടി സ്വീകരിക്കാം. പിഎംഎല്‍എ നിയമത്തിലെ പുതിയ ഭേദഗതിയില്‍ ഇക്കാര്യം അനുവദിക്കുന്നുണ്ടെന്ന് കൊച്ചിയിലെ പിഎംഎല്‍എ കോടതിയെയാണ് ഇഡി അറിയിച്ചത്.

Read Also: സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ്, 3 പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്: താരത്തിന്റെ സുരക്ഷ വീണ്ടും വര്‍ധിപ്പിക്കും

ബാങ്കില്‍ നിക്ഷേപിച്ച 33 ലക്ഷം രൂപ തിരികെ കിട്ടാന്‍ നടപടി ആവശ്യപ്പെട്ട് നിക്ഷേപകന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആണ് ഇഡി സത്യവാങ്മൂലം നല്‍കിയത്. കേസില്‍ 54 പ്രതികളുടെ 108 കോടിയുടെ ബാങ്ക് അക്കൗണ്ടും സ്വത്തുക്കളും ആണ് ഇഡി ഇതുവരെ കണ്ടുകിട്ടിയിട്ടുള്ളത്. ഈ നടപടി അഡ്ജ്യൂക്കേറ്റിംഗ് അതോറിറ്റിയും അംഗീകരിച്ചിരുന്നു.

 

 

Share
Leave a Comment