പാലക്കാട്: ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. ചാലിശ്ശേരി കുന്നത്തേരി സ്വദേശികളായ രണ്ട് ബൈക്ക് യാത്രക്കാർക്കും ഓട്ടോ യാത്രക്കാരായ രണ്ട് പെരിങ്ങോട് സ്വദേശികൾക്കുമാണ് പരിക്കേറ്റത്. ചാലിശ്ശേരി മുലയം പറമ്പ് ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം. ഇതിൽ മൂന്ന് പേരുടെ പരിക്ക് അതീവ ഗുരുതരമാണ്. പരിക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
read also: വിവാഹമോചനം നേടിയാൽ സ്വത്ത് കിട്ടില്ല, കാപ്പിയില്‍ വിഷം നല്‍കി ഭര്‍ത്താവിനെ കൊല്ലാന്‍ യുവതിയുടെ ശ്രമം
പെരുമ്പിലാവ് ഭാഗത്ത് നിന്നും വരികയായിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് എതിർ ദിശയിലേക്ക് നീങ്ങുകയും ചാലിശ്ശേരി ഭാഗത്ത് നിന്നും വരികയായിരുന്ന ബൈക്കിലേയ്ക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
Post Your Comments