KeralaLatest NewsNewsCrime

മലപ്പുറത്ത് യുവതിയെ കസേരയില്‍ കെട്ടിയിട്ട് 15 പവൻ കവര്‍ന്നു: മാസ്‌കും കണ്ണടയും ധരിച്ച മോഷ്ടാവിനെ തേടി പോലീസ്

അമ്മായി അമ്മ കുളിക്കുകയായിരുന്നു

മലപ്പുറം: മാസ്‌കും കണ്ണടയും ധരിച്ച ഒരാൾ വീട്ടില്‍ അതിക്രമിച്ച്‌ കയറി യുവതിയെ കെട്ടിയിട്ട് കവർച്ച നടത്തിയതായി പരാതി. എടപ്പാള്‍ വട്ടക്കുളം സ്വദേശി അശോകന്റെ വീട്ടിൽ ഇന്ന് രാവിലെ 8.30 നായിരുന്നു സംഭവം. അതിക്രമിച്ച്‌ കയറിയ മോഷ്ടവ് അശോകന്റെ മരുമകള്‍ രേഷ്മയെ കസേരയില്‍ കെട്ടിയിട്ട് മോഷ്ടാവ് 15 പവൻ സ്വർണം കവർന്നെന്നാണ് പരാതി.

മാസ്‌കും കണ്ണടയും ധരിച്ചാണ് മോഷ്ടവ് വീട്ടിലെത്തിയത്. വീടിന്റെ മുൻവശത്തുള്ള കസേരയില്‍ ഇരിക്കുകയായിരുന്നു രേഷ്മയെ അതേ കസേരയില്‍ തന്നെ കെട്ടിയിട്ട ശേഷം ശരീരത്തിലുണ്ടായിരുന്ന സ്വർണം മുഴുവൻ കവർന്നു. സംഭവ സമയത്ത് യുവതിയുടെ ഭർത്താവും അമ്മയും വീട്ടിലുണ്ടായിരുന്നെങ്കിലും മോഷണ വിവരം അവർ അറിഞ്ഞിരുന്നില്ല.

read also: പത്തു മണിക്ക് ശേഷവും പ്രചാരണം നടത്തുന്നു: ബിജെപി – ഡിഎംകെ സംഘര്‍ഷം

അമ്മായി അമ്മ കുളിക്കുകയായിരുന്നെന്നും ഭർത്താവ് മുറിയില്‍ കിടന്ന് ഉറങ്ങുകയായിരുന്നെന്നും മൊഴിയില്‍ പറയുന്നു. കുളികഴിഞ്ഞ് പുറത്തുവന്ന അമ്മായി അമ്മയാണ് രേഷ്മയെ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. തുടർന്ന് രേഷ്മ ഇവരോട് മോഷണ വിവരം പറയുകയായിരുന്നു. ചങ്ങരംകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button