Latest NewsInternational

ജസ്റ്റിൻ ട്രൂഡോ തെരഞ്ഞെടുക്കപ്പെട്ട കാനഡയിലെ രണ്ടു തെരഞ്ഞെടുപ്പുകളിലും ചൈനയുടെ രഹസ്യ ഇടപെടൽ ഉണ്ടായി- റിപ്പോർട്ട്

2019, 2021 കനേഡിയൻ പൊതു തെരെഞ്ഞെടുപ്പുകളില്‍ ജസ്റ്റിൻ ട്രൂഡോയെ വിജയിപ്പിക്കാനായി ചൈനയുടെ രഹസ്യ ഇടപെടല്‍ നടന്നതായി കനേഡിയൻ ചാരസംഘടനയായ കനേഡിയൻ സെക്യൂരിറ്റി ഇൻ്റലിജൻസ് സർവീസ് (സിഎസ്‌ഐഎസ്).ഇതിനെക്കുറിച്ച്‌ 2023 ഫെബ്രുവരിയില്‍ പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചതായും ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. കനേഡിയൻ ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ്റെ ഡിവിഷനായ സിബിസി ന്യൂസ് ആണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്.

‘2019-ലെയും 2021-ലെയും പൊതുതെരഞ്ഞെടുപ്പുകളില്‍ പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈന (പിആർസി) രഹസ്യ ഇടപെടലുകള്‍ നടത്തിയതായി ഞങ്ങള്‍ക്കറിയാം. രണ്ടു തെരഞ്ഞെടുപ്പുകളിലും പ്രായോഗിക സ്വഭാവമുള്ളതും ചൈനീസ് സർക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ‘പിആർസി അനുകൂലി’ അല്ലെങ്കില്‍ ‘നിഷ്പക്ഷത’ ഉള്ളവരെ പിന്തുണയ്ക്കുന്നതിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്’ എന്നും റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.

ചൈനീസ് സർക്കാരിൻ്റെ വിദേശ ഇടപെടലില്‍ കുറഞ്ഞത് 11 സ്ഥാനാർത്ഥികളും 13 സ്റ്റാഫ് അംഗങ്ങളും ഒന്നിലധികം രാഷ്ട്രീയ പാർട്ടികളും ഉള്‍പ്പെട്ടതായും രേഖയില്‍ ആരോപിക്കുന്നു. കൂടാതെ ഏഴ് ലിബറല്‍ സ്ഥാനാർത്ഥികളെയും കാനഡയിലെ കണ്‍സർവേറ്റീവ് പാർട്ടിയില്‍ നിന്നുള്ള നാല് പേരെയും ഇത് സംബന്ധിച്ച്‌ സിഎസ്‌ഐഎസ് രേഖയില്‍ പരാമർശിച്ചിട്ടുണ്ട്.

നിലവില്‍ വിദേശ ഇടപെടലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിരീക്ഷിക്കാൻ ടാസ്‌ക് ഫോഴ്‌സ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതിനാല്‍ ഈ പ്രവർത്തനങ്ങള്‍ തിരഞ്ഞെടുപ്പിൻ്റെ അന്തിമ ഫലത്തെ ബാധിച്ചിട്ടില്ലെന്നുമാണ് വിലയിരുത്തല്‍.

വിദേശ ഇടപെടലുകളെക്കുറിച്ചുള്ള അന്വേഷണവും ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഇടപെടലുകളെക്കുറിച്ചുള്ള തങ്ങളുടെ ആശങ്കകള്‍ കനേഡിയൻ ഉദ്യോഗസ്ഥരുമായി പങ്കുവെച്ചപ്പോള്‍ അവർ പരിഹരിച്ചു എന്നാണ് സംഘടന അവകാശപ്പെടുന്നത് എന്നും സിബിസി ന്യൂസ് പറയുന്നു. അതേസമയം ചൈനയുടെ ഇടപെടല്‍ തൻ്റെ പാർട്ടിക്ക് ഒമ്ബത് സീറ്റുകള്‍ വരെ നഷ്ടപ്പെടുത്തിയേക്കാമെന്ന് കരുതുന്നതായി പ്രതിപക്ഷ പാർട്ടിയായ കണ്‍സർവേറ്റീവിന്റെ നേതാവ് എറിൻ ഒ ടൂള്‍ കഴിഞ്ഞ ആഴ്ച കമ്മീഷനെ അറിയിച്ചു.

വിദേശ ഇടപെടല്‍ സംബന്ധിച്ച്‌ സിഎസ്‌ഐഎസ് 34 തവണ ക്യാബിനറ്റ് മന്ത്രിമാർക്കും മറ്റ് ഉന്നത ഉദ്യോഗസ്ഥർക്കും വിവരങ്ങള്‍ നല്‍കിയതായും കുറിപ്പില്‍ പറയുന്നു. കഴിഞ്ഞ വർഷം ഒക്ടോബറില്‍, കനേഡിയൻ പ്രധാനമന്ത്രി ട്രൂഡോയ്ക്കും മറ്റ് നിരവധി എംപിമാർക്കും ചൈനയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന പ്രചാരണം നടന്നിരുന്നു. ഇതിനെതിരെ കൂടുതല്‍ നടപടികള്‍ സ്വീകരിക്കാൻ കനേഡിയൻ സർക്കാർ തയ്യാറായില്ലെന്നും കാനഡ ആസ്ഥാനമായുള്ള സിടിവി ന്യൂസ് റിപ്പോർട്ട് ചെയ്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button