ഗാസ: ഇസ്രയേൽ വ്യോമാക്രമണത്തിൽ ഹമാസ് മേധാവിയുടെ മക്കളും പേരക്കുട്ടികളും കൊല്ലപ്പെട്ടു. ഹമാസ് മേധാവി ഇസ്മയിൽ ഹനിയയുടെ മൂന്നു മക്കളും നാല് പേരക്കുട്ടികളുമാണ് ചെറിയപെരുന്നാൾ ദിനത്തിൽ കൊല്ലപ്പെട്ടത്. പെരുന്നാൾ ആഘോഷത്തിനായി പോകുന്നതിനിടെയാണ് ഇവർ ഇസ്രയേലിന്റെ വ്യോമാക്രമണത്തിന് ഇരകളായത്.
ഹനിയയുടെ മക്കൾ ഹമാസിന്റെ സായുധ സേനാംഗങ്ങളാണെന്നാണ് ഇസ്രയേൽ ആരോപിക്കുന്നത്. മക്കളുടെയും ചെറുമക്കളുടെയും മരണം ഹനിയ സ്ഥിരീകരിച്ചു. അമേരിക്കൻ രഹാസ്യാന്വേഷ ഏജൻസിയായ സിഐഎയുടെ തലവന്റെ നേതൃത്വത്തിൽ കെയ്റോയിൽ ചർച്ച തുടരുന്നതിനിടൊണ് ആക്രമണം.
എന്നാൽ, പുതിയ സാഹചര്യത്തിൽ സമാധാന കരാറിന് ഹമാസ് മുന്നോട്ടുവച്ചിരിക്കുന്ന നിർദേശം മാറില്ലെന്ന് ഹനിയ പറഞ്ഞു. 900 പലസ്തീനികളെ തടവിൽ നിന്ന് മോചിപ്പിക്കുന്നതിന് പകരമായി 40 ബന്ദികളെ വിട്ടയക്കാമെന്നാണ് ഹമാസ് വാഗ്ദാനം.
Post Your Comments