അബുദാബി ഹിന്ദു ശിലാക്ഷേത്രത്തിലേക്ക് സന്ദര്‍ശകരുടെ വന്‍ തിരക്ക്

അബുദാബി: അബുദാബി ഹിന്ദു ശിലാക്ഷേത്രത്തിലേക്ക് സന്ദര്‍ശകരുടെ വന്‍ തിരക്ക് അനുഭവപ്പെടുന്നതായി ക്ഷേത്രം അധികാരികള്‍. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത സന്ദര്‍ശകര്‍ക്കാണ് പ്രവേശനം. അതേസമയം, ക്ഷേത്ര സന്ദര്‍ശനത്തിനായി പുതിയ ഉപയോക്തൃ-സൗഹൃദ പ്രീ-രജിസ്ട്രേഷന്‍ ബുക്കിങ് സംവിധാനം അവതരിപ്പിച്ചതായി അധികൃതര്‍ പറഞ്ഞു.

Read Also: നാളെയും മറ്റന്നാളും 14 ജില്ലകളിലും ഇടിമിന്നലോടെ മഴക്ക് സാധ്യത, കാലാവസ്ഥാ പ്രവചനം

ക്ഷേത്രത്തിലേക്ക് സന്ദര്‍ശകരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണിത്. എല്ലാ മതങ്ങളില്‍പ്പെട്ട ആളുകള്‍ക്കുമായാണ് ക്ഷേത്രം വാതിലുകള്‍ തുറന്നിരിക്കുന്നത്.

തിരക്ക് നിയന്ത്രിക്കാന്‍ പുതിയ ബുക്കിങ് സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നുവെന്ന് ക്ഷേത്രം വക്താവ് പറഞ്ഞു. സന്ദര്‍ശകര്‍ക്ക് തിയതിയും സമയവും തിരഞ്ഞെടുക്കാനാകും. ഇതുമൂലം കാത്തിരിപ്പ് സമയം കുറയ്ക്കാം. ചൊവ്വ മുതല്‍ ഞായര്‍ വരെ (രാവിലെ 9 മുതല്‍ രാത്രി 8 വരെ) തുറന്നിരിക്കുന്ന ക്ഷേത്രം തിങ്കളാഴ്ചകളില്‍ അടച്ചിരിക്കും.

പെരുന്നാള്‍ അവധി, സ്‌കൂള്‍ അവധി എന്നിവ ക്ഷേത്രത്തിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തി. ഇന്ത്യയിലെ തെക്കു, പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ ആചരിക്കുന്ന ഉഗാദി, ഗുഡി പദ്വ എന്നീ രണ്ട് പുതുവത്സര ഉത്സവങ്ങള്‍ ആഘോഷിക്കാന്‍ ഇന്നലെ(ചൊവ്വ) ആയിരക്കണക്കിന് ഭക്തരാണ് ക്ഷേത്രം സന്ദര്‍ശിച്ചത്.

ക്ഷേത്രം ഔദ്യോഗികമായി തുറന്നതുമുതല്‍ ആയിരക്കണക്കിന് പേര്‍ ദിവസേന സന്ദര്‍ശിക്കുന്നു. ബൈശാഖി, വിഷു, തമിഴ് പുതുവത്സരം, ബിഹു, രാമനവമി, ഹനുമാന്‍ ജയന്തി തുടങ്ങിയ സുപ്രധാന ഉത്സവങ്ങളുടെ പരമ്ബര അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ വരാനിരിക്കെ, മുന്‍കൂര്‍ രജിസ്ട്രേഷന്‍ കാര്യക്ഷമമാക്കാന്‍ ക്ഷേത്രം മാനേജ്മെന്റ് സജീവമായ നടപടികള്‍ സ്വീകരിച്ചു.

Share
Leave a Comment