അബുദാബി: ആദ്യ ഹൈന്ദവ ക്ഷേത്രത്തിന്റെ അടിത്തറ നിര്‍മാണത്തിനൊരുങ്ങി അബുദാബി. ഏപ്രില്‍ അവസാനത്തോടെ പ്രവൃത്തി പൂര്‍ത്തിയാകും. അബൂദബിയിലെ അബൂ മുറൈഖ പ്രദേശത്തെ 27 ഏക്കര്‍ സ്ഥലത്താണ് മൊത്തം 4500 ലക്ഷം ദിര്‍ഹം മുതല്‍ മുടക്കില്‍ പരമ്ബരാഗത ശിലാക്ഷേത്രം നിര്‍മ്മാണം പുരോഗമിക്കുന്നത് . യു.എ.ഇ തലസ്ഥാന എമിറേറ്റില്‍ ഹിന്ദു മന്ദിര്‍ നിര്‍മിക്കുന്നത് ബോചസന്‍വാസി അക്ഷര്‍ പുരുഷോത്തം സ്വാമിനാരായണ്‍ സന്‍സ്ത (ബി.എ.പി.എസ്) ആണ് .തറനിരപ്പില്‍നിന്ന് 4.5 മീറ്റര്‍ ആഴമുള്ള ഫൗണ്ടേഷന് ജോലികള്‍ അവസാന ഘട്ടത്തിലാണ്. ജനുവരി മുതല്‍ 4,500 ക്യുബിക് മീറ്റര്‍ കോണ്‍ക്രീറ്റ് ഇതുവരെ ഫൗണ്ടേഷന് ജോലികള്‍ക്കായി വിനിയോഗിച്ചു.
Read Also: രാസവസ്തുക്കളടങ്ങിയ നിറങ്ങള്‍ മുഖത്തെറിഞ്ഞു; പരാതിയുമായി ബിജെപി എംപി
ക്ഷേത്രത്തിന്റെ അടിത്തറ രൂപകല്പന ചെയ്തിട്ടുള്ള രണ്ടു തുരങ്കങ്ങള്‍ നിര്‍മിക്കാനായി ഇന്ത്യയില്‍നിന്ന് പ്രത്യേക കല്ലുകള്‍ എത്തിച്ചു. തുരങ്കഭിത്തികളില്‍ അടുത്ത ആഴ്ചയോടെ ഈ കല്ലുകള്‍ പതിപ്പിച്ചു തുടങ്ങും. അടിത്തറയുടെ മൊത്തം പ്രവൃത്തികള്‍ ഏപ്രില്‍ അവസാനത്തോടെ പൂര്‍ത്തിയാക്കി മേയ് മാസത്തില്‍ ക്ഷേത്രത്തിന്റെ ഇന്ത്യയില്‍ നിന്നെത്തിച്ച കൊത്തുപണി ചെയ്ത കല്ലുകളും സ്ഥാപിക്കും. 3,000 ക്യുബിക് മീറ്റര്‍ ബാക്ക്ഫില്ലിങ്ങും നടത്തി. ഫൗണ്ടേഷന്റെ കോണ്‍ക്രീറ്റ് ഭിത്തികള്‍ക്കിടയില്‍ സൈറ്റിലെ മണ്ണുപയോഗിച്ച് ബാക്ക്ഫില്ലിങ് നടത്തുന്ന പ്രവര്‍ത്തനങ്ങളാണിപ്പോള്‍ നടക്കുന്നതെന്ന് ക്ഷേത്ര നിര്‍മാണ പ്രോജക്ട് ആന്‍ഡ് ക്വാളിറ്റി പ്രോഗ്രസ് മോണിറ്ററിങ് എന്‍ജിനീയര്‍ അശോക് കോണ്ടെറ്റി അറിയിച്ചു. ക്ഷേത്രത്തില്‍ കൈ കൊണ്ട് കൊത്തിയ കല്‍തൂണുകളാണ് ഉപയോഗിക്കുന്നത്. ഗുജറാത്തിലെയും രാജസ്ഥാനിലെയും കരകൗശലത്തൊഴിലാളികളാണ് ക്ഷേത്രത്തിലെ കല് തൂണുകള്‍ കൊത്തി രൂപകല്പന ചെയ്തത്. അതെസമയം ശിലാക്ഷേത്രത്തിലെ പിങ്ക് കല്ലുകള്‍ രാജസ്ഥാനില്‍നിന്നും മാര്‍ബിള്‍ ഇറ്റലിയിലെ മാസിഡോണിയയില്നിന്നുള്ളതുമാണ്.
Post Your Comments