ലോക്‌സഭ ത്രിശങ്കുവിലായാൽ എന്ത് സംഭവിക്കും?

ജനവിധിക്കായി ഇന്ത്യ അണിനിരന്നു കഴിഞ്ഞു. ഏപ്രില്‍ 19 മുതല്‍ ജൂണ്‍ 1 വരെ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യം ഇത്തവണ വിധിയെഴുതുന്നത്. 543 സീറ്റുകളുള്ള ലോക്‌സഭയില്‍ 400ല്‍ അധികം സീറ്റുകളിൽ ജയിക്കുമെന്നും അധികാരത്തിൽ വരാൻ കഴിയുമെന്നുമാണ് ബി.ജെ.പി കരുതുന്നത്. കണക്കില്ലെങ്കിലും പ്രതീക്ഷ കൈവെടിയാതെ കോൺഗ്രസും കളത്തിലുണ്ട്. എന്നാല്‍ ലോക്‌സഭയില്‍ ഒരു പാര്‍ട്ടിക്കും കേവല ഭൂരിപക്ഷം ഇല്ലെങ്കില്‍ എന്തായിരിക്കും സംഭവിക്കുക എന്നറിയാമോ?

543 സീറ്റുകളുള്ള ലോക്‌സഭയിലുള്ളത്. രണ്ട് നോമിനേറ്റഡ് അംഗങ്ങള്‍ കൂടിയാകുന്നതോടെ ഇത് 545 ആകും. ഒരു പാര്‍ട്ടിക്കോ മുന്നണിക്കോ ലോക്‌സഭയില്‍ ഭൂരിപക്ഷം ലഭിക്കണമെങ്കില്‍ കുറഞ്ഞത് 272 സീറ്റുകൾ വേണം. തിരഞ്ഞെടുപ്പില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യമുണ്ടായാല്‍ രാഷ്ട്രപതിയുടെ ഇടപെടല്‍ അനിവാര്യമായി മാറും. ഏറ്റവും വലിയ ഒറ്റകക്ഷിയുടെ നേതാവിനെ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി രാഷ്ട്രപതിക്ക് വിളിക്കാം. ഇതിന് സാധിച്ചില്ലെങ്കില്‍ ഏറ്റവും വലിയ സഖ്യത്തിന്റെ നേതാവിനെ. അവർ സഭയിൽ കേവലം ഭൂരിപക്ഷം തെളിയിക്കണം. വിശ്വാസ പ്രമേയത്തിൻ്റെ ഭാവി ആശ്രയിച്ചായിരിക്കും ആ സർക്കാരിൻ്റെ ഭാവി.

വിശ്വാസവോട്ടെടുപ്പിനുള്ള രാഷ്ട്രപതിയുടെ ആഹ്വാനമാണ് അടുത്ത ഘട്ടം. ഈ ഘട്ടത്തില്‍ ഭൂരിപക്ഷം തെളിയിക്കുന്ന പാര്‍ട്ടിക്കോ മുന്നണിക്കോ അധികാരത്തിലെത്താം. എന്നാല്‍ ഭൂരിപക്ഷം തെളിയിക്കാന്‍ സാധിച്ചില്ലെങ്കില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തേണ്ടി വരും. ഇക്കാര്യത്തിലും രാഷ്ട്രപതിയുടെ വിവേചനാധികാരം അനുസരിച്ചായിരിക്കും തീരുമാനം.

Share
Leave a Comment