KeralaLatest News

കോട്ടയത്ത് ഉത്സവം കണ്ടു മടങ്ങിയ ബിബിഎ വിദ്യാർഥികൾക്ക് ട്രെയിൻ തട്ടി ദാരുണാന്ത്യം

കോട്ടയം: ട്രെയിൻ തട്ടി രണ്ടു യുവാക്കൾ മരിച്ചു. കോട്ടയം വെള്ളൂരിലാണ് സംഭവം. വെള്ളൂർ മൂത്തേടത്ത് വൈഷ്ണവ് മോഹനൻ (21), ഇടയ്ക്കാട്ടുവയൽ കോട്ടപ്പുറം മൂലേടത്ത് ജിഷ്ണു വേണുഗോപാൽ (21) എന്നിവരാണ് മരിച്ചത്. മംഗളം കോളജി‌ലെ ബിബിഎ വിദ്യാർഥികളാണ്.

ഇന്നു പുലർച്ചെ മൂന്നു മണിയോടെ വെളളൂർ ശ്രാങ്കുഴി ഭാഗത്താണ് അപകടം. വടയാർ ആറ്റുവേല ഉത്സവം കണ്ട് മടങ്ങും വഴി എതിരെ ട്രെയിൻ വരുന്നത് കണ്ട് തൊട്ടടുത്ത ട്രാക്കിലേക്കു മാറിയപ്പോൾ പിന്നിൽ നിന്നും വന്ന ട്രെയിൻ ഇടിച്ചാണ് അപകടമെന്നു പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button