നാഗ്പൂര്‍: സിഗരറ്റ് വലിക്കുന്നത് തുറിച്ച് നോക്കുകയും മോശമായി സംസാരിക്കുകയും ചെയ്‌തെന്നാരോപിച്ച് 28കാരനെ യുവതിയും സുഹൃത്തുക്കളും കുത്തിക്കൊലപ്പെടുത്തി. നാഗ്പുരിലാണ് സംഭവം. 28 കാരനായ രഞ്ജിത് റാത്തോഡിനെയാണ് കൊലപ്പെടുത്തിയത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. സിഗരറ്റ് വലിക്കുന്നതിനിടയില്‍ നോക്കിയെന്നാരോപിച്ച് 24 കാരിയായ ജയശ്രീ പഞ്ചാഡെ എന്ന യുവതിയും രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് റാത്തോഡിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Read Also: കിളിമാനൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മൂന്ന് പേര്‍ ചേര്‍ന്ന്
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പ്രചരിച്ചു. സിഗരറ്റ് വാങ്ങാന്‍ കടയിലെത്തിയ റാത്തോഡിന്റെ നോട്ടം ജയശ്രീ പഞ്ചാഡെയെ പ്രകോപിപ്പിച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. തുടര്‍ന്ന് ജയശ്രീ ഇയാള്‍ക്ക് നേരെ പുക വലയം ഊതുന്നതിന്റെയും അസഭ്യം പറയുന്നതിന്റെയും വീഡിയോ റാത്തോഡ് ഫോണില്‍ പകര്‍ത്തി. ഇരുവിഭാഗവും പരസ്പരം അസഭ്യം പറയുന്നതും വാക്കേറ്റമുണ്ടാകുന്നതും വീഡിയോയില്‍ വ്യക്തം.
രോഷാകുലയായ യുവതി സുഹൃത്തുക്കളായ ആകാശ് റാവുത്തിനെയും ജീതു ജാദവിനെയും വിളിച്ചുവരുത്തി. ജ്ഞാനേശ്വര്‍ നഗറിലെ വീട്ടിലേക്ക് പോയ റാത്തോഡുമായി ഏറ്റുമുട്ടി. പിന്നീട് മഹാലക്ഷ്മി നഗറില്‍ ബിയര്‍ കുടിക്കാനായി റാത്തോഡ് എത്തിയപ്പോള്‍ ഇവിടെ വെച്ചും പ്രശ്‌നം തുടര്‍ന്നു. സ്ഥിതിഗതികള്‍ പെട്ടെന്ന് വഷളാവുകയും റാത്തോഡിന് മാരകമായ കുത്തേല്‍ക്കുകയും ചെയ്തു.
Post Your Comments