KeralaLatest NewsNews

സ്‌ഫോടനത്തില്‍ പിടികൂടിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ സാമൂഹ്യ പ്രവര്‍ത്തകന്‍: സഹായിക്കാന്‍ പോയതെന്ന് എംവി ഗോവിന്ദന്‍

കണ്ണൂര്‍: പാനൂര്‍ ബോംബ് സ്‌ഫോടനക്കേസില്‍ പിടിയിലായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ സാമൂഹ്യപ്രവര്‍ത്തകനെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. അപകടസ്ഥലത്ത് പരുക്കേറ്റവരെ സഹായിക്കാന്‍ എത്തിയതാണ് ആളെന്നും എംവി ഗോവിന്ദന്‍.

Read Also: ഐശ്വര്യ രജനീകാന്തും ധനുഷും പരസ്പര സമ്മതത്തോടെ വിവാഹമോചനത്തിന് : ചെന്നൈ കുടുംബകോടതിയിൽ അപേക്ഷ നൽകി

പാനൂര്‍ സ്‌ഫോടനക്കേസില്‍ സിപിഎമ്മിനെതിരെ നടക്കുന്ന പ്രചാരണം മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത വിധത്തിലുള്ളതാണെന്നും എംവി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.

‘പാനൂര്‍ സ്‌ഫോടന കേസില്‍ സിപിഎമ്മിനെതിരെ കള്ള പ്രചാരവേലയാണ് നടക്കുന്നത്. കേരളത്തില്‍ ഇനി പാര്‍ട്ടി സംഘര്‍ഷാവസ്ഥ ഉണ്ടാക്കില്ല. കൊലപാതത്തെ ഇനി കൊലപാതം കൊണ്ട് നേരിടില്ലെന്ന് പാര്‍ട്ടി നേരത്തെ പ്രഖ്യാപിച്ചതാണ്. ദുര്‍ബലരാണ് തിരിച്ചടിക്കുക, ബലവാന്മാര്‍ ക്ഷമിക്കുകയാണ് ചെയ്യുക. സ്‌ഫോടനത്തില്‍ പിടികൂടിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ സാമൂഹ്യ പ്രവര്‍ത്തകനാണ്. അതിന്റെ ഭാഗമായാണ് ഇയാള്‍ അപകടസ്ഥലത്ത് എത്തിയത്. പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ സഹായിച്ചതാണ്. ഇക്കാര്യം പരിശോധിക്കണം’, എംവി ഗോവിന്ദന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button