Latest NewsNewsIndia

വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചു: സ്‌കൂളിലെ പ്രധാന അധ്യാപകന്‍ അറസ്റ്റില്‍

മംഗളൂരു: കര്‍ണാടക കാര്‍ക്കളയില്‍ 14 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയെ തുടര്‍ന്ന് പ്രധാനാധ്യാപകനും ക്ഷേത്രത്തിലെ മുഖ്യപൂജാരിയുമായ 58കാരന്‍ അറസ്റ്റില്‍. ബോല ഗ്രാമത്തിലെ ബരാബൈലു ഗവണ്‍മെന്റ് ഹയര്‍ പ്രൈമറി സ്‌കൂളിലെ പ്രധാനാധ്യാപകനായ ബൊള വഞ്ഞാറക്കാട്ടെ സ്വദേശി രാജേന്ദ്ര ആചാരി (58)യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ പിലിയൂര്‍ ഇച്ചോടി മഹാലിംഗേശ്വര ക്ഷേത്രത്തിലെ മുഖ്യ പൂജാരിയുമാണെന്ന് പൊലീസ് പറഞ്ഞു.

Read Also: വീടിനുള്ളിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ സംഭവം, അമ്മയ്ക്ക് പിന്നാലെ മകളും മരിച്ചു

2023 ജൂണ്‍ 5നും 2024 ഏപ്രില്‍ 3നും ഇടയില്‍ ഇയാള്‍ വിദ്യാര്‍ത്ഥിനികളെ തുടര്‍ച്ചയായി ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതിയില്‍ പറയുന്നു. കൂടാതെ, ഒരു വിദ്യാര്‍ത്ഥിനിയുടെ സഹോദരിയുടെ മൊബൈല്‍ ഫോണിലേക്ക് അശ്ലീല ഫോട്ടോകള്‍ അയച്ച് ശല്യപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ രാജേന്ദ്ര ആചാരി ലൈംഗികമായി ഉപദ്രവിക്കുന്നതായി നിരവധി പരാതികള്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് ഗ്രാമീണര്‍ ഇയാള്‍ക്ക് താക്കീത് നല്‍കി. എന്നാല്‍ പീഡനം തുടര്‍ന്നതോടെ പൊലീസില്‍ അറിയിക്കുകയായിരുന്നു. ഉഡുപ്പി വനിതാ ശിശുക്ഷേമ വകുപ്പ് (ശിശുക്ഷേമ യൂണിറ്റ്) സ്‌കൂള്‍ സന്ദര്‍ശിച്ച് സമഗ്രമായ അന്വേഷണം നടത്തി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button