തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്സഭ തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു. സംസ്ഥാനത്ത് ആകെ 194 സ്ഥാനാർത്ഥികളാണ് ഉള്ളത്. 20 മണ്ഡലങ്ങളാണ് ആകെയുള്ളത്. നാമ നിര്‍ദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായിരുന്നു ഇന്ന്. 10 പേർ ഇന്ന് പത്രിക പിൻവലിച്ചു. ഏറ്റവും അധികം സ്ഥാനാർത്ഥികൾ ഉള്ളത് കോട്ടയം മണ്ഡലത്തിലാണ്, 14 സ്ഥാനാർത്ഥികൾ. ഏറ്റവും കുറവ് സ്ഥാനാർത്ഥികൾ ആലത്തൂരിലാണ്. 5 പേരാണ് ആലത്തൂരിൽ മത്സരത്തിനുള്ളത്.
ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ പ്രമുഖ സ്ഥാനാര്‍ത്ഥികൾക്കെല്ലാം അപരൻമാര്‍ മത്സര രംഗത്തുണ്ട്. പതിവ് പോലെ അപര ശല്യവും വിമത സാന്നിധ്യവും എല്ലാം ഇത്തവണയുമുണ്ട്. സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടികയായപ്പോള്‍ വടകരയില്‍ ഇടത് സ്ഥാനാര്‍ത്ഥി കെ കെ ശൈലജയ്ക്ക് മൂന്ന് അപര സ്ഥാനാർത്ഥികളാണുള്ളത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിനും വടകരയിൽ അപരന്മാർ ഉണ്ട്. രണ്ട് പേരാണുള്ളത്.
കോഴിക്കോട് മണ്ഡലത്തില്‍ എം കെ രാഘവനും എളമരം കരീമിനും മൂന്ന് വീതം അപര സ്ഥാനാര്‍ത്ഥികളുണ്ട്. വനിതാ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തിലുമുണ്ട് ചില കൗതുകങ്ങൾ. കണ്ണൂര്‍, മലപ്പുറം, തൃശ്ശൂര്‍, കോട്ടയം, മാവേലിക്കര എന്നീ മണ്ഡലങ്ങളിൽ സ്ഥാനാര്‍ത്ഥി പട്ടികയിൽ സ്ത്രീ സാന്നിധ്യം ഇല്ല. ഏറ്റവും അധികം വനിതാ സ്ഥാനാര്‍ത്ഥികൾ ഉള്ളതാകട്ടെ വടകര മണ്ഡലത്തിലുമാണ്. നാല് പേരാണ് വടകരയിൽ മത്സരിക്കുന്നത്.
Post Your Comments