കണ്ണൂര്‍ : പാനൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെ വിശദീകരണവുമായി പൊലീസ്. ക്രിമിനല്‍ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയുമായി ബന്ധപ്പെട്ടാണ് ബോബ് നിര്‍മ്മിച്ചതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. എതിരാളികളായ ഗുണ്ടാ സംഘത്തെ ആക്രമിക്കാനാണ് ബോംബ് ഉണ്ടാക്കിയത്. മുളിയാന്തോട് സംഘത്തെ നയിച്ചത് പരിക്കേറ്റ വിനീഷായിരുന്നു.
കൊളവല്ലൂര്‍ സ്വദേശി ദേവാനന്ദിന്റെ സംഘവുമായി ഏറ്റുമുട്ടല്‍ ഉണ്ടായിരുന്നു. മാര്‍ച്ച് എട്ടിന് ക്ഷേത്രോത്സവത്തിനിടെയും സംഘര്‍ഷമുണ്ടായി. പിടിയിലായ എല്ലാവര്‍ക്കും ബോംബ് നിര്‍മാണത്തെ കുറിച്ച് അറിവുണ്ട്.അറസ്റ്റിലായ ഡിവൈഎഫ്‌ഐ യൂണിറ്റ് ഭാരവാഹി അമല്‍ ബാബു ബോംബ് ഒളിപ്പിച്ച സംഘത്തിലുളളയാളാണെന്നും പൊലീസ് വിശദീകരിക്കുന്നു.
കൊല്ലപ്പെട്ട ഷെറിലും പരിക്കേറ്റ മൂന്ന് പേരും ഉള്‍പ്പെടെ പന്ത്രണ്ട് പേരാണ് പ്രതികള്‍. ഇതില്‍ ആറ് പേര്‍ അറസ്റ്റിലായി. രണ്ട് പേര്‍ ഒളിവിലാണ്. ഒളിവിലുളള ഡിവൈഎഫ്‌ഐ ഭാരവാഹി ഷിജാലാണ് ബോംബ് നിര്‍മാണത്തിന്റെ മുഖ്യ ആസൂത്രകനെന്നാണ് വിവരം. കുന്നോത്തുപറമ്പ് ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറിയാണ് ഷിജാല്‍. അമല്‍ ബാബു, അതുല്‍, സായൂജ് എന്നിവരാണ് അറസ്റ്റിലായ ഡിവൈഎഫ്‌ഐ യൂണിറ്റ് ഭാരവാഹികള്‍.
Post Your Comments