തിരുവനന്തപുരം: യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരിനെതിരെ വിമർശനവുമായി കേന്ദ്രമന്ത്രിയും തിരുവനന്തപുരം മണ്ഡലം എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ.
താൻ ആർക്കാണ് പണം നല്‍കിയതെന്ന് വിശദീകരിക്കണമെന്നും തരൂർ അപമാനിച്ചത് ഇവിടുത്തെ സാമുദായിക സംഘടനകളെ കൂടിയാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. വോട്ട് നേടാൻ രാജീവ് ചന്ദ്രശേഖർ പണം നല്‍കുന്നുവെന്നു ശശി തരൂർ ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് രാജീവ് ചന്ദ്രശേഖറുടെ പ്രതികരണം.
‘ശശി തരൂരിന്റെ ആരോപണത്തെ നിയമപരമായി തന്നെ നേരിടും. മൂന്ന് തവണ എംപിയായ ആള്‍ ഇപ്പോള്‍ മൂന്നാംകിട രാഷ്‌ട്രീയം പയറ്റുകയാണ്. ഇത്തരം നെഗറ്റീവ് രാഷ്‌ട്രീയം എന്റെ വഴിയല്ല. എന്നെ അതിലേക്ക് വലിച്ചിടരുത്. ഇത്തരം ബാലിശമായ ആരോപണങ്ങളില്‍ തളരുന്ന ആളല്ലെന്നും മറിച്ച് തിരുവനന്തപുരത്തെ ജനങ്ങളുടെ വീട്, കുടിവെള്ളം തുടങ്ങി സമഗ്രവികസന പ്രവർത്തനങ്ങളിലാണ് തന്റെ ശ്രദ്ധ’-യെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
Post Your Comments