തിരുവനന്തപുരം:കണ്ണൂരിലെ പാനൂരിലുണ്ടായ ബോംബ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന വ്യാപകമായി പരിശോധന നടത്താനുള്ള തീരുമാനവുമായി പൊലീസ്. സംസ്ഥാന വ്യാപകമായി പരിശോധന നടത്താന്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആര് അജിത് കുമാര്‍ പൊലീസിന് നിര്‍ദേശം നല്കി. മുന്‍പ് ബോംബ് നിര്‍മാണവുമായി ബന്ധപ്പെട്ട കേസുകളില്‍പ്പെട്ടവരെ നിരീക്ഷിക്കണമെന്നും ബോംബ് നിര്‍മിക്കാന്‍ സാധ്യതയുള്ള കേന്ദ്രങ്ങളില്‍ വ്യാപകമായി പരിശോധന നടത്തണമെന്നുമാണ് നിര്‍ദേശം.
Read Also: മഞ്ഞുമ്മലിനെയും 2018 നെയും പിന്നിലാക്കി ആടുജീവിതം?
പാനൂരിലെ സ്ഫോടനത്തിന് പുറമെ മണ്ണന്തല സ്ഫോടനവും കണക്കിലെടുത്താണ് പൊലീസിന്റെ നിര്‍ണായക തീരുമാനം. 14 ജില്ലകളിലെയും ജില്ലാ പൊലീസ് മേധാവിമാര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. ലോക്സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കര്‍ശന പരിശോധന നടത്താനാണ് പൊലീസ് തീരുമാനം.
Post Your Comments