KeralaLatest NewsNews

കള്ളക്കടല്‍ പ്രതിഭാസം സംസ്ഥാനത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത

കൊച്ചി: കള്ളക്കടല്‍ പ്രതിഭാസം സംസ്ഥാനത്ത് ഇന്ന് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത. മത്സ്യ തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും മുന്നറിയിപ്പ്.

കേരളത്തില്‍ ഇന്ന് ഏഴ് ജില്ലകളില്‍ വേനല്‍മഴയ്ക്ക് സാധ്യത/യുണ്ടെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഇന്ന് മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചത്.

Read Also: ‘ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് അവൾ അവനോട് കാല് പിടിച്ച് കരഞ്ഞു പറഞ്ഞതാ…’: ജീവനൊടുക്കിയ ബിന്ദുവിന്റെ പിതാവ്

നേരിയ മഴയാണ് പ്രവചിക്കുന്നത്. ഇതേ ജില്ലകളില്‍ നാളെയും മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഏപ്രില്‍ ഏഴിനും എട്ടിനും 10 ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. എന്നാല്‍ ഒമ്ബതാം തീയതി എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

 

shortlink

Post Your Comments


Back to top button