Latest NewsKeralaNews

പാനൂര്‍ ബോംബ് സ്ഫോടനം: ബോംബ് നിര്‍മ്മിച്ചത് പ്രമുഖ രാഷ്ട്രീയ നേതാവിനെ ലക്ഷ്യമിട്ടാണെന്ന് സംശയം

കണ്ണൂര്‍ : പാനൂര്‍ ബോംബ് സ്ഫോടനത്തില്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. പ്രമുഖ രാഷ്ട്രീയ നേതാവിനെ ലക്ഷ്യമിട്ടായിരുന്നു പാനൂരിലെ ബോംബ് നിര്‍മ്മാണമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കണ്ണൂര്‍-വടകര ലോക്സഭാ മണ്ഡലങ്ങളില്‍ പ്രശ്നമുണ്ടാക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം.

Read Also: അരുണാചലില്‍ 3 പേരുടെ മരണത്തിലേയ്ക്ക് നയിച്ചത് അജ്ഞാത വ്യക്തി, നാലാമനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതായി സൂചന

അതേസമയം, ബോംബ് നിര്‍മ്മാണ സംഘത്തില്‍ കൂടുതല്‍ പേരുണ്ടായിരുന്നുവെന്നും സംശയമുണ്ട്. ബോംബ് സ്‌ഫോടനത്തില്‍ രണ്ട് പേര്‍ക്ക് കൂടി അപകടത്തില്‍ പരിക്കേറ്റു. വിനോദ്, അക്ഷയ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരില്‍ വിനോദ് കോഴിക്കോട് മെഡിക്കല്‍ കോളേജിലും അക്ഷയ് പരിയാരം മെഡിക്കല്‍ കോളേജിലും ചികിത്സയിലാണ്. അപകട സമയത്ത് സ്ഥലത്ത് പത്തോളം പേര്‍ ഉണ്ടായിരുന്നുവെന്നാണ് നിഗമനം. ഇതോടെ സംഘടിതമായ ബോംബ് നിര്‍മ്മാണമാണ് നടന്നതെന്നാണ് വ്യക്തമാകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button