Latest NewsNewsIndia

മരിച്ച നവീനും ദേവിയും എന്തിന് സിറോ താഴ്വാരയിലെത്തിയതെന്ന് അന്വേഷിക്കും: എസ്പി

സിറോയില്‍ മാത്രമായി ഇത്തരം സംഭവങ്ങള്‍ നടക്കുന്നെന്ന പ്രചാരണം ശരിയല്ല

ന്യൂഡല്‍ഹി: അരുണാചലിലെ ഹോട്ടല്‍ മുറിയിലെ മൂന്ന് മലയാളികളുടെ അസ്വാഭാവിക മരണത്തില്‍ ബ്ലാക്ക് മാജിക്ക് സാധ്യത തള്ളാതെ അരുണാചല്‍ പ്രദേശ് പൊലീസ്. കേരള പൊലീസുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്നും കേസന്വേഷണത്തിന് 5 പേരടങ്ങുന്ന പ്രത്യേക സംഘത്തെ നിയോഗിച്ചതായും എസ് പി കെനി ബാഗ്ര വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മന്ത്രവാദമെന്ന സംശയമടക്കം പരിശോധിക്കുന്നുണ്ടെന്ന് അറിയിച്ച അരുണാചല്‍ പ്രദേശ് പൊലീസ്, സിറോയില്‍ മാത്രമായി ഇത്തരം സംഭവങ്ങള്‍ നടക്കുന്നെന്ന പ്രചാരണം ശരിയല്ലെന്നും കൂട്ടിച്ചേര്‍ത്തു.

Read Also: ഹസീനയെ കാണാന്‍ റിസോര്‍ട്ടില്‍ ആരും വരാറില്ലെന്ന് റിസോര്‍ട്ട് ഉടമ

അതേസമയം, കുടുംബം എന്ന നിലയിലാണ് മൂവരും ഹോട്ടലില്‍ മുറി എടുത്തതെന്ന് എസ് പി കെനി അറിയിച്ചു. മുറി എടുക്കുന്നതിന് നവീന്റെ രേഖകളാണ് നല്‍കിയത്. മറ്റുള്ളവരുടെ രേഖകള്‍ പിന്നീട് നല്‍കാമെന്നാണ് ഇവര്‍ ഹോട്ടല്‍ ജീവനക്കാരോട് പറഞ്ഞതെന്നും അരുണാചല്‍ പ്രദേശ് പൊലീസ് പറയുന്നു. മാര്‍ച്ച് 28ന് എത്തിയ മൂവരും മൂന്ന് ദിവസം പുറത്തായിരുന്നു. ഏപ്രില്‍ ഒന്ന് മുതലാണ് ഇവരെ കുറിച്ച് വിവരം ഇല്ലാതായതെന്ന് എസ്പി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നവീന്‍ മറ്റുള്ളവരുടെ ദേഹത്ത് മുറിവുണ്ടാക്കിയ ശേഷം സ്വയം കൈ മുറിച്ചു എന്നാണ് സംശയിക്കുന്നത്. എന്തിന് സിറോ താഴ്‌വാരയിലെത്തിയതെന്ന് അന്വേഷിക്കുമെന്നും എസ്പി അറിയിച്ചു.

മരിച്ച നവീന്‍- ദേവി ദമ്പതികള്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പേ മരണാന്തര ജീവിതവുമായി ബന്ധപ്പെട്ട ആശയങ്ങള്‍ പിന്തുടര്‍ന്നിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം കണ്ടെത്തിയ അരുണാചിലെ സിറോ താഴ്‌വാരയിലേക്ക് ദമ്പതികള്‍ ഒന്നര വര്‍ഷം മുമ്പും ആരുമറിയാതെ യാത്ര ചെയ്തിരുന്നു. സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് മരണപ്പെട്ട ആര്യയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു. മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ ഇറ്റാനഗറിലെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

ആയുര്‍വേദ ഡോക്ടര്‍മാരായ നവീനും ദേവിയും ജോലി ഉപേക്ഷിച്ച് ഫാം നടത്താന്‍ തീരുമാനിച്ചു. ഇതിനെ ബന്ധുക്കള്‍ എതിര്‍ത്തതോടെ ദേവിയുടെ വീട്ടില്‍നിന്നും വാടകവീട്ടിലേക്ക് മാറി. ദേവി സ്വകാര്യ സകൂളില്‍ ജര്‍മ്മന്‍ അധ്യാപകിയായി ജോലിക്ക് കയറി. ഇവിടെ വച്ചാണ് ഫ്രഞ്ച് അധ്യാപികയായ ആര്യയെ പരിചയപ്പെടുന്നത്. അന്തര്‍മുഖരായിരുന്നു മൂന്ന് പേരൂം. സ്‌കൂളിലെ ജോലി ദേവി ഉപേക്ഷിച്ചുവെങ്കിലും ആര്യയുമായുള്ള സൗഹൃദം തുടര്‍ന്നു. ആര്യയുടെ സര്‍ട്ടിഫിക്കറ്റുകള്‍ ദേവിയുടെ കൈവശമായിരുന്നു. ഇതുവാങ്ങാനെത്തിയപ്പോഴാണ് വാടക വീട്ടില്‍ രണ്ട് പേരുമില്ലെന്ന വിവരം ആര്യ അറിയുന്നത്. ഫോണിലും ഇരുവരെയും കിട്ടിയില്ല. ആര്യയുടെ ബന്ധുക്കള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ദേവിയുടെ അച്ഛന്‍ ബാലമാധവനെ കുറിച്ച് അന്വേഷിച്ചു. ഇറ്റാനഗറിലേക്കുള്ള ഇരുവരുടെ യാത്ര ചെയ്ത വിവരം അറിയുന്നത്.

കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയാന്‍ ശ്രമിച്ചപ്പോള്‍ നവീന്‍ ഭാര്യയെയും കൂട്ടി കോട്ടയത്തേക്ക് പോകുകയായിരിന്നു. പിന്നീട് ബന്ധുക്കളുമായി ഒരു ബന്ധവുമുണ്ടായിരുന്നില്ല. ഇന്നലെ ഉച്ചയോടെ സിറോ ജില്ലാ എസ്പി വിളിച്ചു പറയുമ്പോഴാണ് ബാലന്‍മാധവന്‍ മകളുടെയും ഭര്‍ത്താവിന്റെയും സുഹത്തിന്റെയും മരണ വിവരം അറിയുന്നത്.

ഇഷ്ടപ്പെട്ട സ്ഥലത്തേക്ക് പോകുന്നുവെന്നെഴുതിയ ആത്മഹത്യ കുറിപ്പില്‍ മൂന്ന് പേരും ഒപ്പിട്ടുരുന്നു. ഈ കുറിപ്പിലാണ് ദേവിയുടെ അച്ഛന്റെ ഫോണ്‍ നമ്പറും ഉണ്ടായിരുന്നത്. അടുത്ത മാസം ഏഴിനായിരുന്നു ആര്യയുടെ വിവാഹം. ആഭരണവും വസ്ത്രങ്ങളും എട്ടുത്ത ശേഷം സന്തോഷവതിയായിരുന്നു ആര്യയെന്ന് ബന്ധുക്കള്‍ പറയുന്നു.

മരണാന്തര ജീവിതം, അന്യഗ്രഹ ജീവിതം എന്നിവയെ കുറിച്ചുള്ള ആശങ്ങളെ നവീനാണ് ആദ്യം പിന്തുടര്‍ന്നതെന്നാണ് സംശയം. മൂന്ന് പേരും മരിച്ചു കിടന്ന ഹോട്ടല്‍ മുറി അകത്ത് നിന്നും പൂട്ടിയിരുന്നില്ല. തിരുവനന്തപുരത്ത് നിന്നും കൊല്‍ക്കത്തയിലേക്കും അവിടെ നിന്നും ഗുവാഹട്ടിയിലേക്കും വിമാനത്തില്‍ യാത്ര ചെയ്തവര്‍, 28നാണ് ഹോട്ടലില്‍ മുറിയെടുത്തത്. മൊബൈലില്‍ നിന്നും രേഖകളെല്ലാം നശിപ്പിച്ചിട്ടുണ്ട്. ആര്യയുടെ കഴുത്തിനും ദേവിയുടെയും നവീന്റെയും കൈക്കുമാണ് മുറിവുകള്‍ ഉള്ളത്. രക്തം കട്ടിപിടിക്കാതിരിക്കാനുള്ള ഗുളികളും മുറിയില്‍ നിന്നും പൊലീസ് കണ്ടെത്തി.

ഈ മാസം 17ന് കോട്ടയത്തെ വീട്ടില്‍ നിന്നും ഇറങ്ങിയ നവീനും ഭാര്യയും 27നാണ് തലസ്ഥാനത്തെത്തിയത് 10 ദിവസം ഇവര്‍ എവിടെയായിരുന്നുവെന്നതും ദുരൂഹമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button