KeralaLatest NewsNews

‘അവർ ടൂർ പോയതാണ്, 13 വർഷമായി നവീനും ദേവിയും സന്തോഷത്തോടെയാണ് ജീവിച്ചിരുന്നത്’: കണ്ണീരോടെ പിതാവ് ബാലൻ മാധവൻ

അരുണാചൽ പ്രദേശിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ കോട്ടയം മീനടം സ്വദേശിയായ നവീൻ തോമസിന്റെയും ഭാര്യ ദേവിയുടെയും മരണവാർത്ത വിശ്വസിക്കാനാകാതെ കുടുംബം. പ്രശസ്ത വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫർ ബാലൻ മാധവന്റെ മകളാണ് ദേവി. മരണകാരണം അറിയില്ലെന്നാണ് പിതാവ് പറയുന്നത്. ദേവിയുടെയും നവീന്റെയും വിവാഹം കഴിഞ്ഞിട്ട് 13 വർഷമായെന്നും ഇക്കാലമത്രയും ഇരുവരും സന്തോഷത്തോടെയായിരുന്നു കഴിഞ്ഞിരുന്നതെന്നും പിതാവ് പറയുന്നു. മനോരമ ഓൺലൈനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘എന്താണു മരണത്തിന്റെ കാരണമെന്ന് അറിയില്ല. ദേവിയും നവീനും തമ്മിൽ കുടുംബപ്രശ്നങ്ങൾ ഒന്നും ഇല്ലായിരുന്നു. നവീന്റെ വീടായ കോട്ടയത്താണു ദേവി താമസിച്ചിരുന്നത്. വല്ലപ്പോഴും മാത്രമാണു തിരുവനന്തപുരത്ത് വന്നുപോയിരുന്നത്. എന്താണ് ചെയ്യേണ്ടതെന്നും എന്താണു പറയേണ്ടതെന്നും അറിയില്ല. അവർ അരുണാചലിൽ വിനോദയാത്രയ്ക്കു പോകുന്നുവെന്നാണു പറഞ്ഞിരുന്നത്. എന്തു പറയണമെന്ന് അറിയില്ല. അങ്ങനെയൊരു മാനസികാവസ്ഥയിലല്ല ഞാൻ. മരണകാരണം എന്താണെന്നു കണ്ടെത്തണം. മറ്റ് ആരെക്കാളും ഉപരിയായി മരണവിവരം എന്താണെന്ന് എനിക്ക് കണ്ടെത്തേണ്ടതുണ്ട്. നവീനും ദേവിയും ആയുർവേദ ഡോക്ടർമാരാണ്’, ബാലൻ പറഞ്ഞു.

13 വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. രണ്ടുപേരും ആയുർവേദ ഡോക്ടർമാരായിരുന്നു. തിരുവനന്തപുരത്തായിരുന്നു താമസിച്ചിരുന്നത്. തിരുവനന്തപുരം ആയുർവേദ കോളജിലാണു നവീൻ പഠിച്ചത്. അവിടെവച്ചാണ് ദേവിയുമായി പ്രണയത്തിലാകുകയും വിവാഹം കഴിക്കുകയും ചെയ്തത്. മിശ്രവിവാഹമായിരുന്നു ഇരുവരുടേതും. എങ്കിലും ഇരുവരും നല്ല സ്നേഹത്തിലാണ് കഴിഞ്ഞുവന്നതെന്നും കോട്ടയം മീനടത്തെ നാട്ടുകാർ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button