അരുണാചല്‍ പ്രദേശില്‍ മൂന്നു മലയാളികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ബ്ലാക്ക് മാജിക് ബന്ധമുണ്ടെന്നു സൂര്യ കൃഷ്ണമൂര്‍ത്തി. അരുണാചലില്‍ മരിച്ച ദേവിയുടെ ബന്ധുവാണ് സൂര്യ കൃഷ്ണമൂര്‍ത്തി
വട്ടിയൂര്‍ക്കാവ് സ്വദേശി ആര്യ, കോട്ടയം മീനടം സ്വദേശികളായ നവീന്‍, ദേവി എന്നിവരാണ് മരിച്ചത്. കഴിഞ്ഞ 27 മുതല്‍ ആര്യയെ കാണാനില്ലെന്ന് പിതാവ് പരാതി നല്‍കിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൂവരും ഒരുമിച്ചു യാത്രയിലാണെന്നു അറിഞ്ഞു.
read also: ഞങ്ങള്‍ ഡിവോഴ്സായി: മഞ്ജു പിള്ളയുമായി വേര്‍പിരിഞ്ഞെന്ന് സുജിത് വാസുദേവ്
പ്രമുഖ വൈല്‍ഡ് ലൈഫ് ഫൊട്ടോഗ്രഫര്‍ ബാലന്‍ മാധവന്റെ മകളാണ് ദേവി. ദമ്പതികളും സുഹൃത്തും ബ്ലാക്ക് മാജിക് കെണിയില്‍ വീണു. നവീനും ദേവിയും ആയുര്‍വേദ ഡോക്ടര്‍മാരായിരുന്നു. ജോലിയുപേക്ഷിച്ച് ദേവി അധ്യാപികയായി. തിരുവനന്തപുരത്തെ സ്വകാര്യ സ്കൂളില്‍ ജര്‍മന്‍ പഠിപ്പിക്കുകയായിരുന്നു. നവീന്‍ സ്വന്തം ബിസിനസിലേക്കും മാറി. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് 16 വര്‍ഷമായി.
ഇറ്റാ നഗറിലെ ഹോട്ടല്‍ മുറിയിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. ദേഹമാസകലം മുറിവുകളുണ്ട്. രക്തംവാര്‍ന്ന് മരിച്ചനിലയിലായിരുന്നു. നവീന്‍ മരണാനന്തര ജീവിതത്തെക്കുറിച്ച് ഇന്റര്‍നെറ്റില്‍ തിരഞ്ഞിരുന്നതായി പൊലീസ് പറഞ്ഞു.
Post Your Comments