KeralaLatest News

ഫായിസ് കുഞ്ഞിനെ മുമ്പും കൊല്ലാൻ ശ്രമിച്ചു, പിഞ്ചുശരീരത്തിന് താങ്ങാനാവാത്ത ക്രൂരത ചെയ്തത് കുട്ടി തന്റേതല്ലെന്ന് പറഞ്ഞ്

ഉദരംപൊയിലിലെ രണ്ടരവയസ്സുകാരി ഫാത്തിമ നസ്റിനെ പിതാവ് ചവിട്ടിക്കൊലപ്പെടുത്തുകയാരുന്നു എന്ന് വെളിപ്പെടുത്തുന്ന സംഭാഷണം പുറത്ത്. ദൃക്സാക്ഷിയായ സഹോദരീ ഭർത്താവിന്റെ വെളിപ്പെടുത്തലാണിപ്പോൾ പുറത്ത് വന്നിരിക്കുന്നത്. കൃത്യം നടത്തിയതിനുശേഷം സുഹൃത്തുമായുള്ള ഫോണ്‍ സംഭാഷണത്തിലാണ് ക്രൂരമായ കൊലപാതകം വിവരിക്കുന്നത്.

കുട്ടി മരിച്ചതിനു ശേഷം പോസ്റ്റുമോർട്ടത്തിനു മുൻപായി നടത്തിയ സംഭാഷണമാണ് പുറത്തായിട്ടുള്ളത്. പൈശാചികമായിട്ടാണ് പിതാവ് കുട്ടിയോടു പെരുമാറിയതെന്ന് വ്യക്തമാക്കുന്നതാണ് ദൃക്സാക്ഷിയുടെ വിവരണം. വീട്ടില്‍ വന്നുകയറിയ ഉടനെ പിതാവായ ഫായിസ് കുട്ടിയെ മർദിക്കാൻ തുടങ്ങി. ഭയന്ന് ജീവരക്ഷയ്ക്കായി കുഞ്ഞ് ഫായീസിന്റെ മാതാവിന്റെ അരികില്‍ അഭയംതേടി. രണ്ടു മിനിറ്റുകള്‍ക്കുശേഷം കുട്ടിയെ മാതാവിന്റെ മടിയില്‍നിന്ന് വലിച്ചിട്ട് ഫായിസ് ചവിട്ടിത്തെറിപ്പിച്ചു. ചവിട്ടേറ്റ് കുട്ടിയുടെ തല ചുമരില്‍ച്ചെന്ന് ഇടിച്ച്‌ കുട്ടി വീണു. ചവിട്ടിത്തെറിപ്പിച്ച ശേഷം കുട്ടി അനങ്ങിയിട്ടില്ലെന്നും സഹോദരീ ഭർത്താവ് പറയുന്നുണ്ട്.

കൃത്യംനടന്ന ദിവസം രാവിലെ ഫായിസ് കുട്ടിയുമായി സമീപത്തുള്ള റബ്ബർത്തോട്ടത്തില്‍ പോയിരുന്നു. മല കയറുന്നതിനിടയില്‍ വേഗത പോരെന്നു പറഞ്ഞ് കുട്ടിയെ ചവിട്ടിത്തെറിപ്പിക്കുകയും ചെയ്തിരുന്നു. റബ്ബർത്തോട്ടത്തിലൂടെ കുട്ടി ഉരുണ്ടുമറിഞ്ഞു. താനും ഭാര്യയും ഉമ്മയും മാപ്പുസാക്ഷികളായി തടി ഊരുമെന്നും ഇയാള്‍ ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു.

കുട്ടി തന്റേതല്ലെന്ന് പറഞ്ഞാണ് ഫായിസ് മർദിച്ചിരുന്നത്. മൊഴി നല്‍കാൻ പോലീസ് ചെല്ലാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഒന്നും കണ്ടില്ലെന്നു പറഞ്ഞാലോ എന്നും ഇദ്ദേഹം സുഹൃത്തിനോട് ചോദിക്കുന്നുണ്ട്. കുട്ടി മരിച്ചതിനുശേഷം ഫായിസ് വിളിച്ചിരുന്നുവെന്നും എന്തെങ്കിലും ചെയ്തോ എന്നു ചോദിച്ചപ്പോള്‍ ഭക്ഷണം അന്ന നാളത്തില്‍ കുടുങ്ങി എന്നാണ് മറുപടി പറഞ്ഞതെന്നും സുഹൃത്ത് പറഞ്ഞു.

സംഭവത്തിന് ദൃക്സാക്ഷിയായ ഫായിസിന്റെ മാതാവ് ഉള്‍പ്പെടെ ഭക്ഷണം കുടുങ്ങിയാണ് കുട്ടി മരിച്ചതെന്നാണ് പോലീസിനോട് പറഞ്ഞത്. കുട്ടിയെ മർദിക്കുന്നത് ആരും തടയാൻ ശ്രമിച്ചിട്ടില്ലെന്നും സഹോദരീ ഭർത്താവിന്റെ ഫോണ്‍ സംഭാഷണത്തില്‍ വ്യക്തമാണ്. അതേസമയം പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കുട്ടിയുടെ തലച്ചോറ് ഇളകിയ നിലയിലായിരുന്നു എന്നാണ് കണ്ടെത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button