കണ്ണൂര്‍: ഇന്‍സ്റ്റഗ്രാമില്‍ വ്യാജ പരസ്യം കണ്ട് പണം ഇരട്ടിപ്പിക്കാന്‍ പണം നിക്ഷേപിച്ച വളപട്ടണം സ്വദേശിക്ക് 3783 രൂപ നഷ്ടമായതായി പരാതി.
നിക്ഷേപിക്കുന്ന പണത്തിന് അനുസരിച്ച് ഉയര്‍ന്ന ലാഭം തിരികെ ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് യുവതിയെ തട്ടിപ്പിന് ഇരയാക്കിയതെന്നാണ് പരാതി.
മറ്റൊരു പരാതിയില്‍ ഫേസ്ബുക്കില്‍ പാര്‍ട് ടൈം ഓണ്‍ലൈന്‍ ജോലി ചെയ്ത് പണം സമ്പാദിക്കാമെന്ന മെസേജ് കണ്ട് പണം നല്‍കിയ പിണറായി സ്വദേശിക്ക് 5,555 രൂപ നഷ്ടമായി. നിക്ഷേപിക്കുന്ന പണത്തിനനുസരിച്ച് ഉയര്‍ന്ന ലാഭം തിരികെ ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഈ യുവതിയെയും തട്ടിപ്പിന് ഇരയാക്കിയത്.
ഫോണ്‍ കോള്‍ വഴി താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് ജോലിക്കാരെ നല്‍കാമെന്ന് പറഞ്ഞ് കക്കാട് സ്വദേശിയില്‍ നിന്നും പല തവണകളായി 80,000 രൂപ കൈപ്പറ്റുകയും പണമോ ജോലിക്കാരെയോ നല്‍കാതെ ചതി ചെയ്തുവെന്ന പരാതിയും സൈബര്‍ സ്റ്റേഷനില്‍ ലഭിച്ചതായി അധികൃതര്‍ പറഞ്ഞു.
ഇന്‍സ്റ്റഗ്രാം, ടെലിഗ്രാം, ഫേസ്ബുക്, വാട്സ്ആപ് എന്നിങ്ങനെ ഉള്ള ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവര്‍ ഇത്തരം സൈബര്‍ കുറ്റകൃത്യങ്ങളെ കുറിച്ച് ജാഗ്രത പുലര്‍ത്തേണ്ടതാണെന്ന് പൊലീസ് അറിയിച്ചു
Post Your Comments